മകൾക്ക് മോഡലിങ്ങിൽ കമ്പം; വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ ജോലിക്കു പോയ മകൾക്ക് അച്ഛൻ നൽകിയ ശിക്ഷ ഇങ്ങനെ...

27 വയസ്സുകാരിയായ ശീതള്‍ പാട്ടീൽ എന്ന യുവതിയ്ക്ക് മോഡലിങ്ങിൽ അതിയായ കമ്പമാണ്. എന്നാൽ വീട്ടുകാർക്ക് മകൾ മോഡല്‍ ജോലി ചെയ്യുന്നതിനോട് യാതൊരു താല്പര്യവുമില്ല. ഒടുവിൽ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് ജോലി ചെയ്തിരുന്ന യുവതിയുടെ പാസ്പോര്‍ട്ടും ഗ്രീന്‍കാര്‍ഡും അച്ഛൻ രവീന്ദ്ര പാട്ടീല്‍ കീറിക്കളഞ്ഞു. നാസിക്കിലാണ് സംഭവം.19 വയസ്സുമുതല്‍ മോഡല്‍ ജോലികള്‍ ചെയ്തുകൊണ്ട് ടെക്സാസിലായിരുന്നു താമസം. എന്നാല്‍ അച്ഛന് സുഖമില്ലെന്നറിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് ഈ ദുരനുഭവമുണ്ടായത്. മോഡലിംഗ് വിശ്വാസത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവര്‍ ശീതളിനെ വിലക്കിയിരുന്നത്. എന്നാല്‍ താന്‍ മകളുടെ കരിയറിന് എതിരാണെന്ന ആരോപണം അച്ഛന്‍ രവീന്ദ്ര പാട്ടീല്‍ നിഷേധിച്ചു. പെട്ടെന്ന് ദേഷ്യം വന്നപ്പോഴാണ് പാസ്പോര്‍ട്ട് കീറിയതെന്നും മകള്‍ തങ്ങളോടൊപ്പം താമസിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അച്ഛന്‍ പറഞ്ഞു. പാസ്പോര്‍ട്ട് നശിപ്പിച്ചതില്‍ അച്ഛന്‍ രവീന്ദ്ര പാട്ടീലിനെതിരെ ഐ.പി.സി 506 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
നാട്ടിലെത്തിയ ശേഷം ടെക്സാസില്‍ മറ്റൊരു പരിപാടിക്ക് തിരികെ പോകാനൊരുങ്ങവെയാണ് ദേഷ്യപ്പെട്ട് അച്ഛന്‍ രേഖകള്‍ നശിപ്പിച്ചത്. പാസ്പോര്‍ട്ട് നഷ്ടപ്പെട്ട കാര്യം ശീതൾ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും ട്വീറ്റ് ചെയ്തതോടെ വെരിഫേക്കഷന് ശേഷം നാല് മണിക്കൂറിനുള്ളില്‍ ഡ്യൂപ്ലിക്കേറ്റ് പാസ്പോര്‍ട്ട് അധികൃതര്‍ തപാല്‍ വഴി അയച്ചുകൊടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























