ജയ്‌പൂര്‍ സിറ്റി പാലസ് മ്യൂസിയത്തില്‍ തീപിടിച്ചു

ജയ്‌പൂര്‍ സിറ്റി പാലസ് മ്യൂസിയത്തില്‍ തീപിടിച്ച് വന്‍ നാശനഷ്ടമുണ്ടായി. രാവിലെ 8.45 നാണ് സംഭവം. മ്യൂസിയത്തിന്റെ ആദ്യ നിലയിലാണ് തീ ആദ്യം പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.തീപിടിത്തം നിയന്ത്രണ വിധേയമാണെന്നും ആര്‍ക്കും സാരമായ പരിക്കുകളൊന്നും ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.
ഓഫീസ് പൂര്‍ണമായും കത്തിനശിച്ചു. പുരാവസ്‌തുക്കളും ചിത്രങ്ങളും വളരെ കുറച്ചു മാത്രമേ കത്തിനശിച്ചിട്ടുള്ളു. ബാക്കിയുള്ളവ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തീപിടിച്ച വസ്‌തുക്കളുടെ നാശനഷ്ട കണക്കെടുപ്പ് നടക്കുകയാണ്. കൊട്ടാരം മ്യൂസിയമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മഹാരാജാവും കുടുംബവും ഇവിടെയാണ് താമസിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha