മദ്ധ്യപ്രദേശിലെ കാമ്‌തനാഥ് ക്ഷേത്രത്തില്‍ തിരക്കില്‍പ്പെട്ട് 10 പേര്‍ മരിച്ചു

മധ്യപ്രദേശിലെ ചിത്രാകൂടിലെ കാമ്‌തനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് ആറു സ്‌ത്രീകള്‍ ഉള്‍പ്പെടെ പത്തു പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്‌ച രാവിലെ ആറുമണിയോടെയാണ് അപകടം നടന്നത്.
മദ്ധ്യപ്രദേശിലെ പ്രധാന തീര്‍ത്ഥാടക ക്ഷേത്രങ്ങളിലൊന്നാണിത്. സോമാവതി അമാവാസി പൂജയ്‌ക്കായി കാമ്‌തനാഥ് ക്ഷേത്രത്തില്‍ എത്തിവരാണ് അപകടത്തില്‍പ്പെട്ടത്.
കുട്ടികളും സ്‌ത്രീകളും ഉള്‍പ്പടെ നൂറുകണക്കിന് തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ക്യൂ നിയന്ത്രിച്ച വഴിയില്‍ ബാരിക്കേഡ് പൊട്ടിയതാണ് അപകടകാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha