ബാബറി മസ്ജിദ് നിര്‍മിച്ചത് ആരാധനക്കല്ല, ഹിന്ദുക്കളെ നിന്ദിക്കാനാണ്; വിവാദപ്രസ്താവനയുമായി കേന്ദ്ര മന്ത്രി ഉമാഭാരതി

വിവാദപ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി ഉമാഭാരതി. മുഗള്‍ ഭരണകാലത്ത് ബാബറി മസ്ജിദ് നിര്‍മിച്ചത് ഹിന്ദുക്കളെ നിന്ദിക്കാനാണെന്നും അല്ലാതെ ആരാധനക്കല്ലെന്നും ഉമാഭാരതി പറഞ്ഞു. ഡല്‍ഹിയിലെ കോളജില്‍ 'വസുധൈവ കുടുംബകം' എന്ന തലക്കെട്ടില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
''ബാബരി മസ്ജിദ് അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്താണ് നിര്‍മിച്ചത്. ക്ഷേത്ര പുനര്‍നിര്‍മാണത്തിനുള്ള പ്രക്ഷോഭം അനിവാര്യമായത് അതുകൊണ്ടാണ്. ഞാൻ പ്രവാചകനെയും പള്ളിയെയും ആദരിക്കുന്നയാളാണ്. ബൈബിള്‍ ഒരു വിശുദ്ധ ഗ്രന്ഥമാണെന്ന് കരുതുന്നു. അതിനാല്‍, മറ്റുള്ളവരും ഇതുപോലെ ചിന്തിക്കണം. ക്രിസ്ത്യന്‍ പുരോഹിതനും മൗലവിയും ഗീതയെയും രാമായണത്തെയും വേദങ്ങളെയും ആദരിക്കണം''- ഉമാഭാരതി പറഞ്ഞു.
https://www.facebook.com/Malayalivartha
























