മോദിയുടെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായി; വായ്പ എടുത്ത പണത്തിന്റെ 12 ശതമാനം മൂല്യമുള്ള വസ്തുവകകളും മറ്റും ഈടായി വാങ്ങിയാണ് നീരവ് മോദിക്ക് ബാങ്കുകള്‍ വായ്പ നല്‍കിയത്

നീരവ് മോദിയുടെയും പങ്കാളിയുടെയും വായ്പാ തട്ടിപ്പ് 20,000 കോടി രൂപ കവിയുമെന്ന് റിപ്പോര്‍ട്ട്. ബിസിനസ് പങ്കാളി മെഹുല്‍ ചോസ്‌കിയും നീരവും ചേര്‍ന്നാണ് ഈ തട്ടിപ്പ് നടത്തിയത്. രണ്ട് പേര്‍ക്കും ലോണ്‍ നല്‍കിയ നല്‍കിയ 16 പൊതുമേഖലാ ബാങ്കുകളോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നീരവ് മോദി നടത്തിയ 11,300 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് സിബിഐയും ആദായ നികുതി വകുപ്പും അന്വേഷിച്ചു വരുകയാണ്.
അഞ്ച് കൊല്ലത്തിനിടെ ബാങ്കുകള്‍ ഇവര്‍ക്ക് നല്‍കിയ വായ്പകള്‍, അതിനായി സമര്‍പ്പിച്ച ഈട്, വായ്പകളുടെ നിലവിലെ സ്ഥിതി എന്നിവയാണ്് കേന്ദ്ര ഏജന്‍സികള്‍ തേടുന്നത്. പി.എന്‍.ബി ഒഴികെയുള്ള ബാങ്കുകള്‍ 5000, മുതല്‍ 10,000 കോടിയുടെ ലോണ്‍ കൊടുത്തിട്ടുണ്ടെന്നാണ് നിഗമനം. ഭൂരിപക്ഷവും കിട്ടാക്കടത്തില്‍ പെടുത്തിയിട്ടുണ്ട്. വായ്പ എടുത്ത പണത്തിന്റെ 12 ശതമാനം മൂല്യമുള്ള വസ്തുവകകളും മറ്റും ഈടായി വാങ്ങിയാണ് കോടിക്കണക്കിന് രൂപ നല്‍കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. നാമമാത്രലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ലോണ്‍ കൊടുത്തിരിക്കുന്നത്.
17 ബാങ്കുകള്‍ മോദിയുടെ സ്ഥാപനങ്ങള്‍ക്ക് 3000 കോടി വേറെയും വായ്പ നല്‍കി. സെന്‍ട്രല്‍ ബാങ്ക് (194 കോടി), ദേനാ ബാങ്ക് (153.25 കോടി), വിജയ ബാങ്ക് (150.15 കോടി), ബാങ്ക് ഓഫ് ഇന്ത്യ (127 കോടി), സിന്‍ഡിക്കേറ്റ് ബാങ്ക് (125 കോടി), ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് (120 കോടി), യുബിഐ (110 കോടി), ഐഡിബിഐ ബാങ്ക്, അലഹാബാദ് ബാങ്ക് (110 കോടി വീതം) എന്നിവ ഇതില്‍പ്പെടും. 2017 മാര്‍ച്ച് 31 വരെ മെഹുല്‍ സി. ചോക്‌സിയും കമ്പനികളും ചേര്‍ന്നു 3000 കോടിയുടെ 37 ബാങ്ക് വായ്പകള്‍ എടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha
























