കല്‍ക്കരിപ്പാടം ഇടപാട് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി

യുപിഎ സര്‍ക്കാരിന്റെ കാലത്തെ കല്‍ക്കരി ഇടപാട് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കല്‍ക്കരിപ്പാടം അനുവദിച്ചത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും സര്‍ക്കാരിന് വീഴ്‌ച പറ്റിയെന്നും കോടതി ചൂണ്ടിക്കാട്ടി. 1993 മുതലുള്ള ഇടപാടുകള്‍ സുതാര്യമായിരുന്നില്ലെന്നും കല്‍ക്കരിപ്പാടങ്ങളുടെ അനുമതി കോടതി റദ്ദാക്കി വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും കോടതി വ്യക്‌തമാക്കി. നടപടിക്രമങ്ങള്‍ പാലിക്കാതെ 194 കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചെന്ന് ആരോപിച്ച് നല്‌കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്. സെപ്‌റ്റംബര്‍ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.
ജാര്‍ഖണ്‌ഡ്, ഛത്തീസ്‌ഗഡ്, മഹാരാഷ്‌ട്ര, ബംഗാള്‍, ഒഡീഷ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായി 194 കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
ഇതിനിടെ, വ്യവസായി കുമാര്‍ മംഗളം ബിര്‍ള, മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി. പരേഖ് എന്നിവരുള്‍പ്പെട്ട കല്‍ക്കരി അഴിമതിക്കേസിലെ അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐ തീരുമാനിച്ചു. മതിയായ തെളിവുകളില്ലെന്ന കാരണത്താലാണ് പത്തുമാസം നീണ്ട അന്വേഷണം സിബിഐ അവസാനിപ്പിക്കുന്നത്. സിബിഐ നടത്തുന്ന അന്വേഷണം സുപ്രീംകോടതി നിരീക്ഷിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha