മുസാഫര്‍നഗറില്‍ രണ്ടു വ്യാപാരികള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ രണ്ടു വ്യാപാരികള്‍ വെടിയേറ്റ് മരിച്ചു. മുസാഫര്‍നഗറിലെ കെയ്‌റാനയില്‍വെച്ചാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. ശിവകുമാര്‍ (48), രാജേന്ദര്‍ (38) എന്നിവരാണ് മരിച്ച വ്യാപാരികള്‍.
മൂന്ന് ബൈക്കുകളിലെത്തിയ ആക്രമികള്‍ ഇരുവര്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
പ്രതികള്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha