ആന്ധ്രയില്‍ 875 കിലോ കഞ്ചാവ് പിടികൂടി

ആന്ധ്രയില്‍ 875 കിലോ കഞ്ചാവുമായി മൂന്നുപേരെ പോലീസ് പിടികൂടി. പിടികൂടിയ കഞ്ചാവിന് 43 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറയുന്നു. പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കെഡി പേട്ട മേഖലയിലെ അല്ലൂരി സീതാമരജു പാര്‍ക്കിനു സമീപത്തുനിന്ന് ഇവരെ പിടികൂടിയത്.
ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള വി. തേജ, എം. വീരേന്ദ്ര പ്രസാദ്, കോന ദുര്‍ഗാപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് മൂന്ന് മൊബൈല്‍ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. പെഡവലാസയില്‍ നിന്ന് വാനില്‍ ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജമുന്ദ്രിയിലേക്ക് കഞ്ചാവ് എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ പിടിയിലായത്.
നാര്‍ക്കോട്ടിക്‌സ് നിയമപ്രകാരം പ്രതികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്‌തു. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha