അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ ഇന്ത്യയിൽ കൊണ്ടുവരും

അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ ഇന്ത്യയിൽ കൊണ്ടുവരുമെന്ന് റിപ്പോർട്ടുകൾ. ഇപ്പോള്‍ ശ്രീദേവിയുടെ മൃതദേഹം ദുബായ് പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലുള്ള ഫോറന്‍സിക് ഡിപ്പാര്‍ട്മെന്റിന്റെ മോര്‍ച്ചറിയിലാണ്. ഹൃദയാഘാതമല്ല മുങ്ങിമരണമാണ് ശ്രീദേവിയുടേതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ദുബായ് പൊലീസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. തുടര്‍ നടപടികള്‍ക്കായാണ് കേസ് പബ്ലിക് പ്രോസിക്യൂഷനെ ഏല്പിച്ചത്.ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശമുള്ളതായും കണ്ടെത്തിയിരുന്നു. മദ്യത്തിന്റെ ലഹരിയില്‍ കുളിമുറിയിലെ ബാത്ത് ടബ്ബിൽ വീണതാകാം എന്നാണ് സംശയിക്കുന്നത്.മരണകാരണം വ്യക്തമാക്കി ദുബായ് പൊലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ട്വീറ്റും ചെയ്തിട്ടുണ്ട്. ബോണി കപൂറിനെ ദുബായ് പൊലീസ് ചോദ്യം ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ശ്രീദേവിയുടെ മകളേയും ചോദ്യം ചെയ്തിരുന്നു. ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടലിലെ ഇരുപത് ജീവനക്കാരെയും ദുബായ് പൊലീസ് ചോദ്യം ചെയ്തു. അനന്തരവന്റെ വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് മടങ്ങിയ ബോണി കപൂര്‍ പെട്ടന്ന് ദുബായിലേക്ക് മടങ്ങി എത്തിയതാണ് പൊലീസിന്റെ സംശയത്തിന്റെ കാരണം.
സര്‍പ്രൈസ് ഡിന്നര്‍ നല്‍കി ശ്രീദേവിയെ അമ്പരപ്പിക്കുന്നതിന് വേണ്ടിയാണ് മടങ്ങി എത്തിയതെന്നാണ് ബോണി കപൂര്‍ പൊലീസിന് നല്‍കിയ മറുപടി.ദുബായില്‍ സ്ഥിരതാമസമാക്കിയ ശ്രീദേവിയുടെ സഹോദരി ശ്രീലതയേയും പൊലീസ് ചോദ്യം ചെയ്തു. ശ്രീദേവിയും ബോണി കപൂറും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി ശ്രീലത പൊലീസിനോട് പറഞ്ഞുവെന്നാണ് വിവരം.
https://www.facebook.com/Malayalivartha


























