പോളിങ് ബൂത്തിന് നേരെ ബോംബേറ്, ഒരാള്‍ക്ക് പരിക്കേറ്റു

നാഗാലാന്‍ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ ടിസിത് മണ്ഡലത്തിലെ പോളിംഗ് സ്‌റ്റേഷന് നേരെ ബോംബേറ്. ഒരാള്‍ക്ക് പരിക്കേറ്റു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.നാഗാലാന്‍ഡിലെയും മേഘാലയയിലെയും 59 മണ്ഡലങ്ങളിലേക്കാണ് ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്നത്.
മാര്‍ച്ച് മൂന്നിനു ഫലം പ്രഖ്യാപിക്കും. ഇരു സംസ്ഥാനങ്ങളിലും 60 വീതം സീറ്റുകളാണുള്ളതെങ്കിലും 59 വീതം സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മേഘാലയയില്‍ വില്യം നഗറിലെ തെരഞ്ഞെടുപ്പ് എന്‍.സി.പി സ്ഥാനാര്‍ഥി ജൊനാഥന്‍ എന്‍. സാങ്മ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് മാറ്റിവെച്ചിരിക്കുകയാണ്.
നാഗാലാന്‍ഡിലെ വടക്കന്‍ അന്‍ഗാമി രണ്ട് മണ്ഡലത്തില്‍ നിന്ന് എന്‍.ഡി.പി.പി മേധാവി നെയ്ഫു റിയോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ത്രിപുര ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെയും ഫലങ്ങള്‍ മാര്‍ച്ച് മൂന്നിന് പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha


























