ജനിതക രോഗങ്ങളുടെ പേരില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിഷേധിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി

ജനിതക രോഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് നിഷേധിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. ഇത്തരത്തില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് നിഷേധിക്കുകയാണെങ്കില്‍ അത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ജനിതക രോഗങ്ങളുടെ പേരില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് നിഷേധിക്കുന്നത് ജനങ്ങളുടെ ജീവിക്കാനും തുല്യതക്കുമുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. പ്രമേഹം പോലുള്ള അസുഖങ്ങളുള്ളവര്‍ക്ക് ജനിതക രോഗമാണെന്ന നിലയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ നിഷേധിക്കുകയാണ്. ഇത്തരത്തില്‍ സമൂഹത്തില്‍ പ്രത്യേക വിഭാഗം ആളുകളെ മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും അത് ഇന്ത്യയുടെ ആരോഗ്യരംഗത്തിന് ഗുണകരമാവില്ലെന്നും കോടതി വിലയിരുത്തി.
ജനിത രോഗങ്ങളുടെ പേരില്‍ വിവേചനം ഭരണഘടന അനുവദിക്കുന്നില്ല. ആരോഗ്യത്തിനുള്ള അവകാശം ജീവിക്കാനുള്ള അവകാശം കൂടിയാണ്. ഈ രണ്ട് കാര്യങ്ങളെയുമാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ ലംഘിക്കുന്നതെന്നാണ് കോടതിയുടെ വിലയിരുത്തല്‍.
ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇത്തരം ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുണ്ടോയെന്ന് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു.
https://www.facebook.com/Malayalivartha

























