ലൈബീരിയയില്‍ നിന്ന് 112 ഇന്ത്യക്കാര്‍ ഇന്ന് എത്തുന്നു

എബോള രോഗം പടര്‍ന്ന ലൈബീരിയയില്‍ നിന്ന് 112 ഇന്ത്യക്കാര്‍ ഇന്ന് എത്തുന്നു. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ പരിശോധനയ്‌ക്കും മറ്റുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ലൈബീരിയയില്‍ എബോള രോഗം പടര്‍ന്നതിനെ തുടര്‍ന്നാണ് ഈ പരിശോധന.
ലൈബീരിയയില്‍ നിന്നെത്തുന്ന വിമാനം ആദ്യം വിമാനത്താവളത്തിന്റെ ഒഴിഞ്ഞ പ്രദേശത്തേക്കു മാറ്റും. തുടര്‍ന്ന് പരിശോധനകള്‍ നടത്തുമെന്ന് മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവള അധികൃതര്‍ പ്രസ്‌താവനയില്‍ അറിയിച്ചു. യാത്രക്കാരുടെ ബാഗേജും പ്രത്യേകമായി പരിശോധിക്കും. അണുവിമുക്‌തമാക്കുകയും ചെയ്യും.
രോഗലക്ഷണങ്ങള്‍ യാതൊന്നുമില്ലാത്ത യാത്രക്കാരെ ഉടന്‍ തന്നെ പോകാന്‍ അനുവദിക്കും. വൈറസിന്റെ ലക്ഷണങ്ങളെന്നു സംശയമുള്ളവരെ വിമാനത്താവളങ്ങളില്‍ നിന്ന് നേരെ ആശുപത്രിയിലേക്കു കൊണ്ടുപോകും. യാത്രക്കാരെ എല്ലാവരെയും തന്നെ വിമാനം ഇറങ്ങിയിട്ടുള്ള ലൈബീരിയ, ദക്ഷിണാഫ്രിക്ക, യുഎഇ, ഇത്യോപ്യ എന്നീ രാജ്യങ്ങളില്‍ പരിശോധിച്ചിരുന്നു.
ഇത്യോപ്യന്‍ എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, എത്തിഹാദ്, ഖത്തര്‍ എയര്‍വെയ്‌സ്, ജെറ്റ് എയര്‍വെയ്‌സ്, സൗത്ത് ആഫ്രിക്കന്‍ എയര്‍വെയ്‌സ് എന്നീ വിമാനക്കമ്പനികളാണ് എബോള ബാധിത രാജ്യങ്ങളില്‍ നിന്ന് ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലേക്കു സര്‍വീസ് നടത്തുന്നത്. അണുവിമുക്‌തമാക്കി 30 മിനിറ്റിനു ശേഷമേ മറ്റു യാത്രക്കാരെ കയറ്റാന്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുകയുള്ളെന്നും മുംബൈ വിമാനത്താവളം ഇറക്കിയ പ്രസ്‌താവനയില്‍ വ്യക്‌തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha