കശ്‌മീരിലേക്ക് നുഴഞ്ഞുകയറാനായി നിരവധി ഭീകരര്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്

ജമ്മു കശ്‌മീരിലേക്ക് നുഴഞ്ഞുകയറാനായി നിരവധി ഭീകരര്‍ അതിര്‍ത്തിക്കപ്പുറത്തു തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഭീകരർക്ക് വഴിയൊരുക്കാനാണ് അതിര്‍ത്തിയില്‍ പാകിസ്‌താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്‌തമാക്കി.
മഞ്ഞുകാലം അവസാനിക്കുന്നതോടെയാണ് കശ്‌മീര്‍ മേഖലയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം ശക്‌തമാകുന്നത്. ഇത് നേരിടാന്‍ സൈന്യം ശക്‌തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ശ്രീനഗര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചിനാര്‍ കോര്‍ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്. ജനറല്‍ എ.കെ. ഭട്ട് അറിയിച്ചു. 30 മുതല്‍ 40 വരെയുള്ള സംഘങ്ങളായാണു ഭീകരര്‍ അതിര്‍ത്തിക്കപ്പുറം നിലയുറപ്പിച്ചിരിക്കുന്നത്. ലെപാ താഴ്‌വര മുതല്‍ മണ്ഡല്‍ വരെ നിരവധി സ്‌ഥലങ്ങളിലാണിത്. പാകിസ്‌താന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് ഉചതിമായ മറുപടി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്‌മീര്‍ ലൈറ്റ് ഇന്‍ഫെന്‍ട്രി ആസ്‌ഥാനത്ത് നടന്ന പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കവെയാണ് ജനറല്‍ ഭട്ട് ഇക്കാര്യം അറിയിച്ചത്.
https://www.facebook.com/Malayalivartha

























