എബോളയെന്ന് സംശയമുള്ള ആറുപേരെ ആശുപത്രിയിലേക്ക് മാറ്റി

ലൈബീരിയയില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ ആറ് പേരെ എബോള രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. എബോള രോഗം പടര്‍ന്ന ലൈബീരിയയില്‍ നിന്ന് ഇന്ന് രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയതാണിവര്‍. ലൈബീരിയയില്‍ നിന്ന് ഏഴു വിമാനങ്ങളിലായി 112 പേരാണ് മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളില്‍ എത്തിയത്.
ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ എത്തുന്ന ഇവര്‍ക്ക് പരിശോധനയ്‌ക്കും മറ്റുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിരുന്നു. ലൈബീരിയയില്‍ നിന്നുള്ള 66 ഇന്ത്യക്കാര്‍ ഇന്നു പുലര്‍ച്ചെ സൗത്ത് ആഫ്രിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ മുംബൈ വിമാനത്താവളത്തിലെത്തി. പുലര്‍ച്ചെ 13 പേരെയും ഒന്‍പതു പേരെയും വഹിച്ചുള്ള രണ്ട് വിമാനങ്ങള്‍ ഡല്‍ഹിയിലുമെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha