ദുരൂഹ മരണങ്ങളും അവയവകച്ചവടവും; മലയാളി വൈദികന്റെ തട്ടിപ്പിന്റെ കഥ പുറത്തുവന്നപ്പോൾ...

തമിഴ്നാട്ടില്‍ കാഞ്ചീപുരം ഉത്തിരമേരൂര്‍ പാളേശ്വരത്ത് മലയാളി വൈദികന് നടത്തിവന്ന അനധികൃത വൃദ്ധസദനം അടച്ചുപൂട്ടി. ഇവിടെ ദുരൂഹ മരണങ്ങളും അവയവകച്ചവടവും നടക്കുന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് പൂട്ടിയത്. റോമന്‍ കത്തോലിക്ക സഭ വൈദികനായ എറണാകുളം സ്വദേശി ഫാ. ആര്.വി. തോമസ് ചുമതല വഹിച്ചിരുന്ന സെന്റ് ജോസഫ്സ് വൃദ്ധസദനത്തിൽ ഒരുമാസത്തിനിടെ മരിച്ചത് 60 പേരാണ്.
അവയവങ്ങള്‍ വിദേശത്തേക്ക് കടത്തുന്ന റാക്കറ്റുമായി നടത്തിപ്പുകാര്‍ക്ക് ബന്ധമുണ്ടെന്നാരോപിച്ച് നാട്ടുകാര്‍ സമരത്തിലാണ്. 2014 നുശേഷം വൃദ്ധസദനത്തിന്റെ അനുമതി പുതുക്കിയതിലും ക്രമക്കേട് നടന്നിട്ടുണ്ട്. ഏഴ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തോട് ചേര്‍ന്ന് അനുമതിയില്ലാതെ നിര്‍മിച്ച കല്ലറയില്‍ 1,600 പേരുടെ മൃതദേഹം സംസ്കരിച്ചിട്ടുണ്ടെന്ന് റവന്യൂ, പൊലീസ്, സാമൂഹിക ക്ഷേമ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരടങ്ങിയ അന്വേഷണ സംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അടക്കം ചെയ്യുന്നവരുടെ അസ്ഥികള്‍ സ്വകാര്യ ആശുപത്രികളിലേക്ക് പഠനാവശ്യത്തിനും മറ്റുചില കേന്ദ്രങ്ങളിലേക്കും കടത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























