അധോലോക ഭീഷണി: ഷാരൂഖാന്റെ സുരക്ഷ ശക്തമാക്കി

അധോലോക ഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖാന് മുംബയ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഖാന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അലിമൊറാനിയെ കഴിഞ്ഞ ദിവസം വധിക്കാന്‍ ശ്രമിച്ചിരുന്നു. രവി പൂജാരി എന്ന ഗുണ്ടാ തലവനാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അലിയുടെ വീടിന് വെളിയില്‍ നിന്നാണ് ശനിയാഴ്ച രാത്രി ആരോ വെടിയുതിര്‍ത്തത്. അധോലോക സംഘത്തിന്റെ അടുത്ത ലക്ഷ്യം ഷാറൂഖ് ആണെന്ന് സംശയിക്കുന്നു. തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആയുധ ധാരികളായ രണ്ട് ഷാഡോ പൊലീസുകാരെ ഷാരൂഖിന്റെ വിടിന് വെളിയില്‍ കാവല്‍ നിര്‍ത്തിയിട്ടുണ്ട്. അതിഥികളെയും ആരാധകരെയും പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിടുന്നത്. ബോളിവുഡിലെ മറ്റ് പലര്‍ക്കും രവി പൂജാരിയുടെ ഭീഷണിയുണ്ട്. അലിയുടെ വീടിന് നേരെ വെടിവെയ്പ്പ് നടന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് വധഭീഷണി വന്നത്. ജുഹു ബീച്ചിന്റെ ഭാഗത്ത് നിന്ന് ബൈക്കില്‍ വന്നവരാണ് വെടി ഉതിര്‍ത്തത്. വീടിന് മുന്നില്‍ നിന്ന മരത്തിലും ബി.എം.ഡബഌയു കാറിലും ബില്‍ഡിംഗിലെ ഗ്ലാസിലും വെടിയുണ്ടകള്‍ തുളച്ചുകയറി. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.
അതേസമയം ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അലി മൊറാനിയ രവി പൂജാരി ഫോണില്‍ വിളിച്ചിരുന്നെന്ന് അലിയുടെ സഹോദരന്‍ കരിം പറഞ്ഞു. എന്നാല്‍ ഫോണ്‍ എടുത്തില്ല. എന്നാല്‍ വെടിവെയ്പ്പ് നടന്ന ശേഷം ഭീഷണി മുഴക്ക് പൂജാരി അലിയുടെ മകള്‍ക്ക് എസ്.എം.എസ് അയച്ചു. രാജാ ഹിന്ദുസ്ഥാനി, ദാമിനി, മുശ്മനി, ഹംകോ തുംസേ പ്യാര്‍ ഹേ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാക്കളാണ് മോറാനി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha