ഐഎന്‍എക്‌സ് മീഡിയ തട്ടിപ്പുകേസ്: കാര്‍ത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും

ഐഎന്‍എക്‌സ് മീഡിയ തട്ടിപ്പുകേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.
വിശദമായ ചോദ്യം ചെയ്യലിന് കാര്‍ത്തിയെ 15 ദിവസത്ത കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെടും. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഒരു ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ഡല്‍ഹിയിലെ പട്യാല കോടതിയിലാണ് കാര്‍ത്തി ചിദംബരത്തെ ഹാജരാക്കുന്നത്.
ഐഎന്‍എക്‌സ് മീഡിയയിലേക്കു മൗറീഷ്യസില്‍നിന്ന് 305 കോടിയുടെ വിദേശനിക്ഷേപം സ്വീകരിക്കുന്നതിനു ചട്ടങ്ങള്‍ മറികടന്നെന്നാണു കാര്‍ത്തിക്കെതിരേ സിബിഐ കണ്ടെത്തിയ കുറ്റം. പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്താണ് ഇടപാടും ചട്ടങ്ങളിലെ ഇളവുകളും നേടിയെടുത്തത്.
കാര്‍ത്തി ഐഎന്‍എക്‌സില്‍നിന്നു കണ്‍സള്‍ട്ടേഷന്‍ ഫീസായി പത്തുലക്ഷം രൂപ വാങ്ങിയതായും സിബിഐ കണ്ടെത്തി. കാര്‍ത്തിയുടെ ഓഡിറ്റര്‍ ഭാസ്‌കര രാമനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























