ബംഗാളില്‍ വാതകചോര്‍ച്ചയെ തുടര്‍ന്ന് 2 മരണം, 40 പേര്‍ ആശുപത്രിയില്‍

ബംഗാളിലെ അസനോള്‍ ജില്ലയില്‍ വാതകചോര്‍ച്ചയെ തുടര്‍ന്ന് 2 സ്‌ത്രീകള്‍ മരിച്ചു. വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച നാല്‍പതോളം പേരെ ആശുപത്രിയിലാക്കി. ഇവരില്‍ ഏഴു പേരുടെ നില ഗുരുതരമാണെന്നറിയുന്നു.
അസനോളില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഒരു വെയിറ്റിംഗ് ഗോഡൗണില്‍ നിന്നാണ് വാതകം ചോര്‍ന്നത്. ഇവിടെ വെല്‍ഡിംഗിനുവേണ്ടി നിരവധി വാതക സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു. ഗോഡൗണ്‍ ചില മോഷ്‌ടാക്കള്‍ താവളമാക്കിയിരുന്നുവെന്നും മറ്റു സ്ഥലങ്ങളില്‍ നിന്നും ഇരുമ്പും മറ്റ് ലോഹങ്ങളും ഇവിടെ എത്തിച്ചു മുറിക്കാറുണ്ടായിരുന്നുവെന്നും പോലീസ് കമ്മീഷണര്‍ പറയുന്നു.
പരിസരത്ത് വൈകുന്നേരത്തോടെയാണ് വാതകത്തിന്റെ രൂക്ഷ ഗന്ധം അനുഭവപ്പെട്ടത്. നാട്ടുകാര്‍ അറിയിച്ചിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തേക്ക് എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മരിച്ച രണ്ട് സ്‌ത്രീകളും എഴുപതു വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരാണ്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha