ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് ബൈക്കില്‍ കൊണ്ടുപോയ പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം

ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് 30 കിലോമീറ്റര്‍ ദൂരത്തുള്ള ആശുപത്രിയിലേക്ക് ബൈക്കില്‍ കൊണ്ടുപോയ പെണ്‍കുട്ടി മരിച്ചു. മധ്യപ്രദേശിലെ നന്‍ഡെല്‍റ്റ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. നന്‍ഡെല്‍റ്റ സ്വദേശിയായ ഘനാശ്യാമിന്റെയും ദയാബായിയുടെയും മകളാണ് അതിദാരുണമായി മരിച്ചത്.
കടുത്ത പനിയെതുടര്‍ന്ന് ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സിയിലായിരുന്നു കുട്ടി.എന്നാല്‍ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ അച്ഛന്‍ ഘനശ്യാം ആംബുലന്‍സിനായി സമീപിച്ചപ്പോള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുകയായിരുന്നു.
തുടര്‍ന്ന് ഘനശ്യാം തന്റെ ബൈക്കില്‍ 30 കിലോമീറ്റര്‍ ദൂരത്തുള്ള ആശുപത്രിയിലേക്ക് കുട്ടിയുമായി പോവുകയായിരുന്നു. കൈയ്യില്‍ ഐവി നീഡിലും, വായില്‍ സലൈന്‍ ബോട്ടിലുമായാണ് കുട്ടിയെ ബൈക്കിന് പിന്നിലിരുത്തി കൊണ്ടുപോയത്. ബൈക്കിന് പിന്നിലിരുന്ന അമ്മ ദയാബായിയാണ് ഐവി ബോട്ടില്‍ പിടിച്ചിരുന്നത്. എന്നാല്‍ ആശുപത്രിയിലെത്തുമുമ്പേ കുട്ടി മരിച്ചു. സംഭവം വിവാദമായതോടെ പ്രാഥമിക ആരോഗ്യത്തിലെ അധികൃതരോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് രത്‌ലം ജില്ലാ കളക്ടര്‍.
ആരോഗ്യകേന്ദ്രത്തിലെ ആകെയുള്ള ഒരു ആംബുലന്‍സ് കഴിഞ്ഞ മൂന്നുമാസമായി തകരാറിലായതിനാലാണ് മറ്റുമാര്‍ഗ്ഗം നോക്കിക്കൊള്ളാന്‍ പറഞ്ഞതെന്നാണ് അധികൃതരുടെ വിശദീകരണം.
https://www.facebook.com/Malayalivartha


























