ഛത്തിസ്ഗഡില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു ; കൊല്ലപ്പെട്ടവരിൽ മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് ഹരി ഭൂഷണും

ഛത്തിസ്ഗഡില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മുതിര്‍ന്ന നേതാവ് ഹരി ഭൂഷണ് ഉള്‍പ്പെടെ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ തെലുങ്കാന-ഛത്തീസ്ഗഡ് അതിര്‍ത്തിയിലായിരുന്നു ഏറ്റുമുട്ടല്‍. മാവോയിസ്റ്റു വിരുദ്ധ സേനയിലെ കമാന്‍ഡോയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
റായ്പുരിനു 500 കിലോമീറ്റര്‍ അകലെ തെലുങ്കാന-ഛത്തീസ്ഗഡ് അതിര്‍ത്തിയായ പുജരി കങ്കറിലെ വനത്തിലായിരുന്നു ഏറ്റുമുട്ടല്‍. തെലുങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ള പ്രത്യേക പോലീസ് സംഘമാണ് മാവോയിസ്റ്റു വേട്ടയ്ക്കു നേതൃത്വം നല്‍കിയത്.
ഏറ്റുമുട്ടലില്‍ മൂന്നു പോലീസ് സേനാംഗങ്ങള്‍ക്കു പരിക്കേറ്റു. ഇവരെ ഭദ്രാചലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആവശ്യമെങ്കില്‍ തുടര്‍ ചികിത്സയ്ക്കു റായ്പുരിലേക്കു മാറ്റുമെന്നും നക്സല്‍ വിരുദ്ധ സേന സ്പെഷല്‍ ഡയറക്ടര്‍ ജനറല്‍ ഡി.എം അശ്വതി പറഞ്ഞു.
https://www.facebook.com/Malayalivartha


























