മന്ത്രിമാരാകാന്‍ ആളെക്കിട്ടുമോ? ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിമാരാക്കരുതെന്ന് സുപ്രീംകോടതി

ക്രിമിനല്‍ പശ്‌ചാത്തലമുള്ളവരെ കേന്ദ്ര-സംസ്‌ഥാന മന്ത്രിസഭകളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് സുപ്രീം കോടതി. കുറ്റകൃത്യങ്ങളിലും കേസുകളിലും പെട്ടവര്‍ എങ്ങനെയാണ് ജനങ്ങളെ നയിക്കുകയെന്നും കോടതി ആരാഞ്ഞു. കേന്ദ്രത്തില്‍ പ്രധാനമന്ത്രിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ജസ്‌റ്റിസ് ആര്‍ .എം. ലോധ അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് ഈ നിര്‍ദേശം കോടതിയില്‍ പറഞ്ഞത്.
2004 ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു. ആ ഹര്‍ജിയാണ് സുപ്രീം കോടതി വീണ്ടും പരിഗണിച്ചത്. ക്രിമിനല്‍ പശ്‌ചാത്തലമുള്ളവര്‍ മന്ത്രിമാരാകുന്നത് ഭരണഘടനാ വിരുദ്ധമാണ്. അഴിമതി സംബന്ധിച്ച് ചെറിയ ഒരു ആരോപണം ഉണ്ടെങ്കില്‍പ്പോലും ഇത്തരത്തിലുള്ളവരെ മന്ത്രിസഭയില്‍ നിന്ന് മാറ്റി നിര്‍ത്തണം. അഴിമതിയാണ് രാജ്യത്തിന്റെ പൊതുശത്രുവെന്നും കോടതി പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിലെ 14 അംഗങ്ങള്‍ക്കെതിരെ പൊലീസ് കേസുണ്ട്. ജലവിഭവ മന്ത്രി ഉമാഭാരതിക്ക് എതിരെ 13 കേസുകളാണ് ഉള്ളത്. ഇതില്‍ രണ്ടെണ്ണം കൊലപാതകത്തിന്റെയും ആറെണ്ണം കലാപത്തിന്റെയും ആണ്. ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരിക്കെതിരെ നാല് കേസുകളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha