ഇന്ത്യയില്‍ എബോള റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യമന്ത്രി

രാജ്യത്ത് ആര്‍ക്കും എബോള രോഗം സ്‌ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍. എബോള ബാധിത പ്രദേശത്തു നിന്ന് വരുന്ന യാത്രക്കാരെ വിശദമായി പരിശോധിക്കുന്നുണ്ട്. അല്ലാതെ രാജ്യത്ത് എബോള റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
എബോള രോഗം പടര്‍ന്നു പിടിച്ച ലൈബീരിയയില്‍ നിന്ന് തിങ്കള്‍ രാത്രി മുതല്‍ എത്തിയ 112 പേരില്‍ എല്ലാവരെയും പരിശോധിച്ചിരുന്നു. ഇതില്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ഒരാള്‍ക്ക് കടുത്ത തൊണ്ടവേദനയും പനിയുമുണ്ട്. ഇയാളെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലാണ് ലൈബീരിയയില്‍ നിന്നുള്ള യാത്രക്കാരെ ഇറക്കിയത്.
മാര്‍ച്ചില്‍ വടക്കു കിഴക്കന്‍ ഗിനിയിലെ വനത്തിലാണ് രോഗ ബാധ ആദ്യമായി കണ്ടെത്തിയത്. സിയറ ലിയോണ്‍, ലൈബീരിയ, ഗിനി, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലാണ് എബോള രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha