ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്ന് കേന്ദ്രം

പശ്ചിമഘട്ട സംരക്ഷണത്തിനായി മാധവ് ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ദേശീയ ഹരിതട്രൈബ്യൂണലിനെ അറിയിച്ചു. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിന് പകരം കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി മുന്നോട്ട് പോകും. റിപ്പോര്‍ട്ടിന്മേല്‍ കഴിഞ്ഞ സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ടെന്നും ഇതിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. തീരുമാനം ട്രൈബ്യൂണല്‍ അംഗീകരിച്ചു.
പശ്‌ചമഘട്ടത്തിന്റെ സംരക്ഷണത്തിനായി മാധവ് ഗാഡ്‌ഗില്‍ തയാറാക്കിയ റിപ്പോര്‍ട്ട് പുനപരിശോധിക്കുന്നതിനു വേണ്ടിയാണ് പ്രശസ്‌ത ബഹിരാകാശ ശാസ്‌ത്രജ്‌ഞന്‍ കെ. കസ്‌തൂരി രംഗന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ചത്. ഈ റിപ്പോര്‍ട്ടും വിവാദമായതിനെ തുടര്‍ന്ന് സംസ്‌ഥാന സര്‍ക്കാര്‍ ഉമ്മന്‍ വി. ഉമ്മനെ അധ്യക്ഷനാക്കി വേറൊരു സമിതിയെയും നിയോഗിച്ചിരുന്നു.
പശ്‌ചിമഘട്ട സംരക്ഷണം സംബന്ധിച്ച് നിലപാട് വ്യക്‌തമാക്കാതെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം സമര്‍പ്പിച്ച സത്യവാങ്‌മൂലം ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളിയിരുന്നു. തുടര്‍ന്ന് ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിന്‍മേലുള്ള നിലപാട് വ്യക്‌തമാക്കി ഇന്ന് പുതിയ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെടുകയായിരുന്നു.
സംസ്ഥാനങ്ങളുടെ അഭിപ്രായം കേട്ട ശേഷമേ പശ്ചിമഘട്ട സംരക്ഷണ വിഷയത്തില്‍ തീരുമാനമെടുക്കൂ എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha