തിരഞ്ഞെടുപ്പ് ആഘോഷിക്കവെ ബാങ്കുവിളിച്ചപ്പോള്‍ പ്രസംഗം നിര്‍ത്തിവെച്ച് മാതൃകയായി മോദി

മറ്റ് നേതാക്കള്‍ക്ക് മാതൃകയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ഉറ്റുനോക്കിയ ത്രിപുര ഉള്‍പ്പെടെ മൂന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടയില്‍, ബാങ്കുവിളിച്ചപ്പോള്‍ പ്രസംഗം നിര്‍ത്തിവെച്ച് മോദി. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പ് ആഘോഷത്തിനിടെയാണ് സമീപത്തെ മുസ്ലീം പള്ളിയില്‍ ബാങ്കു വിളി ഉയര്‍ന്നത്. ആവേശത്തിന്റെ ഉച്ചകോടിയില്‍ നില്‍ക്കുകയായിരുന്ന മോദി ഉടന്‍ തന്നെ പ്രസംഗം നിര്‍ത്തിവെയ്ക്കുകയായിരുന്നു.
രണ്ടു മിനിറ്റോളം പ്രസംഗം നിര്‍ത്തി നിശബ്ദനായി നിന്ന മോദി തുടര്‍ന്ന് 'ഭാരത് മാതാ കീ' എന്ന് ഉച്ചത്തില്‍ വിളിച്ചുകൊണ്ടാണ് പ്രസംഗം തുടര്‍ന്നത് പ്രവര്‍ത്തകര്‍ ഇതു ജയ് വിളികളോടെ സ്വീകരിക്കുകയും ചെയ്തു. ഈ സമയം വേദിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റലി, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവര്‍ ഉണ്ടായിരുന്നു.
ബാങ്കുവിളി ഉയരുമ്‌ബോള്‍ മോദി പ്രസംഗം നിര്‍ത്തുന്നത് ഇതാദ്യമല്ല. കഴിഞ്ഞ നവമ്ബറില്‍ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രസംഗിക്കുമ്‌ബോഴും ബാങ്കുവിളി ഉയര്‍ന്നതിനെ തുടര്‍ന്ന് മോദി പ്രസംഗം അവസാനിപ്പിച്ചിരുന്നു. ബംഗാളില്‍ ഒരു റാലിയില്‍ സംബന്ധിക്കുമ്‌ബോളും ഇതേ സംഭവം ആവര്‍ത്തിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























