കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച് മേഘാലയയിലും ഭരണം ഉറപ്പിക്കാന്‍ ബി.ജെ.പി നീക്കം

ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ മലയര്‍ത്തിയടിച്ച് ഭരണം ഉറപ്പിക്കാന്‍ ബി.ജെ.പി ചരട് വലി തുടങ്ങി. 21 സീറ്റുമായി കോണ്‍ഗ്രസാണ് വലിയ ഒറ്റകക്ഷി. മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ.സാങ്മ സ്ഥാപിച്ച നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ഉള്‍പ്പെടെ അഞ്ചു ചെറു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി ഭരണത്തിലേറാനാണ് അമിത്ഷായും ടീമും നോക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമായാല്‍ എന്‍പിപി നേതാവ് കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കാട്ടി കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. മതേതരക്ഷികളുമായി ചേര്‍ന്ന് ഭരണത്തിലേറുമെന്നും ചര്‍ച്ചകള്‍ നടന്ന് വരുകയാണെന്നും ഇപ്പോഴത്തെ മുഖ്യമന്ത്രി മുകുള്‍ സാങ്മ മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ സീറ്റ് കിട്ടിയ കോണ്‍ഗ്രസിനെ അട്ടിമറിച്ചാണ് ബി.ജെ.പി ഗോവയില്‍ അധികാരം പിടിച്ചെടുത്തത്. ആ സ്ഥിതിയുണ്ടാകാതിരിക്കാനുള്ള കരുതല്‍ എടുത്തിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ കമല്‍നാഥും അഹമ്മദ് പട്ടേലും ഷില്ലോങ്ങിലെത്തിയിട്ടുണ്ട്. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമെന്ന പ്രതീക്ഷയിലാണെന്ന് കമല്‍നാഥ് പറഞ്ഞു.
ഒന്‍പതു വര്‍ഷമായി കോണ്‍ഗ്രസാണ് ഇവിടെ ഭരണം നടത്തുന്നത്. നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് (എന്‍പിപി) 19 സീറ്റുണ്ട്. യുണൈറ്റഡ് ഡമോക്രാറ്റിക് പാര്‍ട്ടിക്ക് (യുഡിപി) ആറും. 47 സീറ്റില്‍ മല്‍സരിച്ച ബിജെപി രണ്ടിടത്ത് മാത്രമാണ് വിജയിച്ചത്. പീപ്പിള്‍സ് ഡമോക്രാറ്റിക് ഫ്രണ്ട് നാലിടത്തും സ്വതന്ത്രര്‍ മൂന്നിടത്തും വിജയിച്ചു. യുഡിപിയുമായി സഖ്യമുണ്ടായിരുന്ന എച്ച്എസ്പിഡിപിക്കു രണ്ടു സീറ്റുണ്ട്. എന്‍പിപി, യുഡിപി, എച്ച്എസ്പിഡിപി എന്നിവയുമായി ചേര്‍ന്നു സര്‍ക്കാരുണ്ടാക്കാനാണു അമിത് ഷായുടെ നീക്കം.
https://www.facebook.com/Malayalivartha

























