കാശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദികൾ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദികൾ കൊല്ലപ്പെട്ടു കൊല്ലപ്പെട്ടവരിൽ നാലു പേരും തീവ്രവാദികളാണെന്ന് സൈന്യം അവകാശപ്പെടുന്നു. എന്നാല്‍, സൈന്യത്തിന്റെ വെടിവയ്പില്‍ സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് നാട്ടുകാർ ആരോപിച്ചു. ഷോപ്പിയാന്‍ സ്വദേശിയായ ഷഹീദ് അഹമ്മദ് ദറാണ് കൊല്ലപ്പെട്ട തീവ്രവാദി. മരിച്ചവരില്‍ ഒരു വിദ്യാര്‍ത്ഥിയും ഉൾപ്പെടുന്നു. ഇയാളുടെ മൃതദേഹം ഒരു വാഹനത്തില്‍ നിന്നാണ് കണ്ടെടുത്തത്.
ഞായറാഴ്ച രാത്രി എട്ട് മണിയോടെ ഷോപ്പിയാനിലെ ചെക്ക് പോസ്റ്റിനു നേരെയാണ് ആക്രമണം നടന്നത്. ചെക്ക് പോസ്റ്റിലെത്തിയ കാര്‍ നിറുത്താന്‍ സൈനികര്‍ ആവശ്യപ്പെട്ടെങ്കിലും അക്രമികള്‍ തയ്യാറായില്ല. തുടര്‍ന്നാണ് സുരക്ഷാസേന വെടിയുതിര്‍ത്തത്. തീവ്രവാദിയില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഭീകരനൊപ്പം കാറിലുണ്ടായിരുന്നവരും കൊല്ലപ്പെട്ടു.
ഈ വര്‍ഷം ജനുവരിയില്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞ പ്രതിഷേധിക്കാര്‍ക്കു നേരെ നടത്തിയ വെടിവയ്പില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് കാശ്മീര്‍ താഴ്വരയില്‍ വ്യാപക സംഘര്‍ഷവും അരങ്ങേറിയിരുന്നു. തുടര്‍ന്ന് സൈനിക ഓഫീസിര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























