അതിര്‍ത്തിയില്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് വെടിവെയ്‌പ്

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കാശ്‌മീരിലെ പര്‍ഗ്വാള്‍ സെക്‌ടറിലെ മൂന്ന് ബിഎസ് എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. ഫ്‌ളാഗ് മീറ്റിംഗ് നടന്ന് മണിക്കൂറുകള്‍ക്കകമാണ് ആക്രമണമുണ്ടായത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.
ഇന്ത്യ.-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളിലെയും അതിര്‍ത്തി രക്ഷാസേനയുടെ സെക്‌ടര്‍ കമാന്‍ഡര്‍മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന് ഫ്‌ളാഗ് മീറ്റിംഗ് പരാജയപ്പെടുകയാണുണ്ടായത്.
https://www.facebook.com/Malayalivartha