സാമ്പത്തിക തട്ടിപ്പ് കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകള്‍ക്കും ഭര്‍ത്താവിനും ജാമ്യം

സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിക്കും ഭര്‍ത്താവിനും കോടതി ജാമ്യം അനുവദിച്ചു. പ്രത്യേക കോടതി ജഡ്ജി അരവിന്ദ് കുമാറാണ് രണ്ട് ലക്ഷം രൂപയുടെ ആള്‍ ജാമ്യത്തില്‍ മിസയ്ക്കും ഭര്‍ത്താവിനും ജാമ്യം അനുവദിച്ചത്. ഇരുവരും അനുമതിയില്ലാതെ രാജ്യം വിട്ട് പുറത്തു പോകരുതെന്ന നിഷ്‌കര്‍ഷയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യം നല്‍കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് എതിര്‍ത്തെങ്കിലും കോടതി അനുവദിച്ചില്ല. അനധികൃത സ്വത്ത് സമ്പാദനത്തെ തുടര്‍ന്ന് മിസ ഭാരതിയുടെ ഉടമസ്ഥതയില്‍ ഡല്‍ഹിയിലുള്ള ഫാം ഹൗസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു.
ഇവരുടെ വീടുകളില്‍ 2017 ജൂലായ് എട്ടിന് കേന്ദ്ര ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു. ഡല്‍ഹി ബിജ്വാസനിലുള്ള ഫാം ഹൗസാണ് ഇതിന് പിന്നാലെ കണ്ടുകെട്ടിയത്.
https://www.facebook.com/Malayalivartha
























