Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ലോയയുടെ ദുരൂഹമരണത്തില്‍ ഏതെങ്കിലും രീതിയിലുള്ള ചെറിയ സംശയമെങ്കിലും ഉണ്ടെങ്കില്‍ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീംകോടതി

06 MARCH 2018 09:00 AM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദിന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണ കേട്ടിരുന്ന സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച്.ലോയയുടെ ദുരൂഹമരണത്തില്‍ ഏതെങ്കിലും രീതിയിലുള്ള ചെറിയ സംശയമെങ്കിലും ഉണ്ടെങ്കില്‍ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

സംശയങ്ങളുണ്ടെങ്കില്‍ അത് ദുരീകരിക്കാന്‍ സ്വതന്ത്രമായ അന്വേഷണത്തിന് ഉത്തരവിടുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ലോയയുടെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നല്ലെന്ന രാജ്യത്തെ പ്രമുഖ ഫോറന്‍സിക് വിദഗ്ദന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ പബ്‌ളിക് ഇന്‍ട്രസ്റ്റ് ലിറ്റിഗേഷന്‍ അഡ്വ.പ്രശാന്ത് ഭൂഷന്‍ മുഖേന നല്‍കിയ ഹര്‍ജിയും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

ലോയയുടെ ഇ.സി.ജി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മരണം ഹൃദയാഘാതം മൂലമല്ലെന്ന് എയിംസ് ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗം മുന്‍ മേധാവി ഡോ. ആര്‍.കെ.ശര്‍മ്മ വിലയിരുത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സഹിതമാണ് പ്രശാന്ത് ഭൂഷന്റെ ഹര്‍ജി. സൊഹ്‌റാബുദ്ദിന്‍ ഷെയ്ഖ് കേസില്‍ സത്യസന്ധത പുലര്‍ത്താന്‍ ശ്രമിച്ച ന്യായാധിപന്‍മാരായ ജസ്റ്റിസ് ജയന്ത് പട്ടേലും ജഡ്ജി ലോയയും അതിന്റെ വില കൊടുക്കേണ്ടി വന്നവരാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവേയുടെ വാദം കോടതിക്കുള്ളില്‍ അഭിഭാഷകര്‍ക്കിടയില്‍ വാഗ്വാദത്തിന് ഇടയാക്കി.

സൊഹ്‌റാബുദ്ദിന്‍ ഷെയ്ഖ് കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ റ്റിസ് ജയന്ത് പട്ടേലിന് അര്‍ഹമായ സ്ഥാനക്കയറ്റം ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് അദ്ദേഹം പദവി രാജിവച്ചിരുന്നു. ജഡ്ജി ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സ്ഥാപിക്കാന്‍ ബോംബെ ഹൈക്കോടതിയിലെ ചില സിറ്റിംഗ് ജഡ്ജിമാര്‍ അഭിമുഖങ്ങള്‍ നല്‍കിയതും ദവേ ചൂണ്ടിക്കാട്ടി.

അതേസമയം, ജഡ്ജിമാരെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ തള്ളിക്കളയാനാവില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഒന്നും തള്ളിക്കളയില്ലെന്ന് വ്യക്തമാക്കിയ കോടതി, കൃത്യമായ തെളിവുകളുടെ അഭാവത്തില്‍ ജഡ്ജിമാരെ ബാധിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്ന് നിരീക്ഷിച്ചു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (7 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (7 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (7 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (7 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (7 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (7 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (10 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (11 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (11 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (11 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends