ഗീതാഞ്ജലി ഗ്രൂപ്പിന് വായ്പ അനുവദിച്ച കേസിൽ ഐ .സി.ഐ.സി.ഐ, ആക്സിസ് ബാങ്ക് സി.ഇ.ഒമാര്‍ക്ക് സമന്‍സ്

ബാങ്ക് തട്ടിപ്പ് കേസില്‍ ഐ.സി.ഐ.സി.ഐ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസര്‍ ചന്ദ കൊച്ചാറിനും ആക്സിസ് ബാങ്ക് സി.ഇ.ഒ ശിഖ ശര്‍മക്കും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഒാഫീസിന്റെ സമന്‍സ്.
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള 31 ബാങ്കുകളുടെ കണ്‍സോര്‍ട്യം മെഹുല്‍ ചോക്സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിന് വായ്പ അനുവദിച്ചിരുന്നു. ഇൗ കേസില്‍ വ്യക്തത തേടിയാണ് ബാങ്കുകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതെന്നും കേസില്‍ ഇവര്‍ പ്രതികളല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഗീതാഞ്ജലി ജെംസിന് 5280 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. മെഹുല്‍ ചോക്സിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഐ.സി.ഐസി.ഐ ബാങ്ക് വായ്പ നല്‍കിയത് 405 കോടി രൂപയാണ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,334.4 കോടി രൂപയുടെ വെട്ടിപ്പാണ് നീരവ് മോദിയും മേഹുല്‍ ചോക്സിയും ചേര്‍ന്ന് നടത്തിയത്.
ഐ.സിഐസി.ഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള 31 ബാങ്കുകളുടെ കണ്‍സോര്‍ട്യം മെഹുല്‍ ചോക്സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിന് പ്രവര്‍ത്തന മൂലധനത്തിനായി 3280 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. ഐ.സിഐസി.ഐ മാത്രം 405 കോടി രൂപയാണ് വായ്പ നല്‍കിയത്.
https://www.facebook.com/Malayalivartha
























