എൻ.സി.ഇ.ആർ.ടി സ്‌കൂൾ ബാഗിന്റെ 'കനം' കുറയ്‌ക്കാനൊരുങ്ങുന്നു

പ്രായത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ കൂടുതൽ പുസ്തകച്ചുമടുമായി സ്ക്കൂളിലേക്ക് പോകുന്ന കുട്ടികൾക്കൊരു ആശ്വാസ വാർത്ത . സിലബസ് പകുതിയായി കുറക്കാൻ എൻ.സി.ഇ.ആർ.ടി ആലോചിക്കുന്നു.
ഒന്നു മുതൽ പന്ത്രണ്ടാം ക്ളാസു വരെയുള്ള പാഠ്യപദ്ധതിയാണ് പരിഷ്കരിക്കാൻ ഒരുങ്ങുന്നത്. താങ്ങാനാവുന്നതിൽ കൂടുതൽ ഭാരം കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നതിനേക്കാൾ അവർക്ക് മൂല്യവത്തായ വിദ്യാഭ്യാസം ഉറപ്പാക്കണം .അതിനായി അദ്ധ്യാപകരിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചിട്ടുണ്ട്.
സ്കൂൾ ബാഗുകളുടെ അമിത ഭാരം കുട്ടികളിൽ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട് .ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ സ്‌കൂൾ ബാഗിന് അഞ്ച് മുതല് ഏഴ് കിലോ വരെ ഭാരമാണുള്ളത്. ഏഴാം ക്ലാസിന് മുകളിലുള്ള വിദ്യാർഥികളുടെ സ്ക്കൂൾ ബാഗിന്റെ ഭാരം പത്തിൽ കൂടുതലാണ്. സ്‌കൂൾ കുട്ടികൾക്ക് അവരുടെ പ്രായത്തിനും ആരോഗ്യത്തിനും അനുസൃതമായി ചുമക്കാന് കഴിയുന്ന ശരാശരി ഭാരമുണ്ട്. അതിനേക്കാള് കൂടുതല് ഭാരം വഹിക്കേണ്ടി വരുമ്പോള് അത് ആരോഗ്യത്തേയും പഠനത്തേയും ഒരുപോലെ ബാധിക്കും
https://www.facebook.com/Malayalivartha

























