സദാനന്ദഗൗഡയുടെ മകന്‍ മാനഭംഗപ്പെടുത്തിയെന്ന ആരോപണവുമായി കന്നട നടി

കേന്ദ്ര റയില്‍വെ മന്ത്രി സദാനന്ദ ഗൗഡയുടെ മകന്‍ മാനഭംഗപ്പെടുത്തിയെന്ന പരാതിയുമായി കന്നഡ നടി രംഗത്ത്. കാര്‍ത്തിക് ഗൗഡയുടെ വിവാഹ നിശ്ചയം കഴിഞ്ഞതിനു പിന്നാലെയാണ് നടി ആരോപണവുമായി രംഗത്തെത്തിയത്. നടിയുടെ പരാതിയെത്തുടര്‍ന്ന് കാര്‍ത്തിക് ഗൗഡയ്‌ക്കെതിരെ ബാംഗ്ലൂര്‍ പൊലീസ് കേസെടുത്തു. എന്നാല്‍ ആരോപണം സദാനന്ദ ഗൗഡയും മകനും നിഷേധിച്ചു.
കാര്‍ത്തികിന്റെ ഭാര്യയാണ് താനെന്നാണ് നടിയുടെ അവകാശവാദം. ജൂണ്‍ അഞ്ചിന് കാര്‍ത്തിക്കിന്റെ മംഗലാപുരത്തെ വീട്ടില്‍ വച്ചാണ് ഞങ്ങളുടെ വിവാഹംനടന്നതെന്നാണ് നടി പരാതിയില്‍ പറയുന്നത്. തന്റെ സമ്മതമില്ലാതെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും നടി ആരോപിച്ചു. മൂന്നു വര്‍ഷത്തിനുള്ളില്‍ വീട്ടുകാരുടെ സമ്മതത്തോടുകൂടി തന്നെ വിവാഹം ചെയ്യാമെന്നും കാര്‍ത്തിക് ഉറപ്പ് തന്നിരുന്നതായും നടി പറഞ്ഞു.
ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സദാനന്ദഗൗഡ പ്രതികരിച്ചു. മകന്റെ വിവാഹ നിശ്‌ചയം കഴിഞ്ഞയുടനെ ഇത്തരം പരാതിയുമായി ഒരു പെണ്‍കുട്ടി രംഗത്തു വരുന്നത് സംശയാസ്‌പദമാണ്. തന്റെ ജീവിതം ഒരു തുറന്ന പുസ്‌തകമാണെന്നും സദാനന്ദഗൗഡ പ്രതികരിച്ചു.
മകന്‍ കാര്‍ത്തിക്കും ആരോപണം നിഷേധിച്ചു. എല്ലാവരും ആദരിക്കുന്ന വ്യക്‌തിയാണ് തന്റെ പിതാവ്. അദ്ദേഹത്തിന്റെ പ്രതിഛായ തകര്‍ക്കാന്‍ തനിക്കെങ്ങനെ സാധിക്കുമെന്നു കാര്‍ത്തിക് ചോദിക്കുന്നു. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തിക് തന്നെ വിവാഹം കഴിച്ചതാണെന്ന് നടി വെളിപ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha