ഇന്ത്യയില്‍ നക്ഷത്ര ഹോട്ടലുകളില്‍ നിന്നും ബാത്ത്ടബ്ബ് അപ്രത്യക്ഷമാകുന്നു

ഇന്ത്യയില്‍ നക്ഷത്ര ഹോട്ടലുകളില്‍ നിന്നും ബാത്ത്ടബ്ബ് അപ്രത്യക്ഷമാകുന്നു. നടി ശ്രീദേവിയുടെ മരണത്തിനു ശേഷമാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. മുന്‍പ് ഹോട്ടലിന് നക്ഷത്ര പദവി കിട്ടാനുള്ള മാനദണ്ഡങ്ങളില്‍ മുഖ്യമായിരുന്നു ബാത്ത്ടബ്ബ്.
ചുരിങ്ങിയ സമയത്തേയ്ക്കായി മുറിയെടുക്കുന്നവര്‍ ബാത്ത്ടബ്ബില്‍ കുളിയ്ക്കുന്നതിന് പകരം ഷവറിന്‍ ചോട്ടില്‍ കുളിക്കാനാണ് താല്പര്യപ്പെടാറുള്ളതെന്നു ഹോട്ടല്‍ ഉടമകള്‍ പറയുന്നു. അതുമല്ല, ബാത്ത് ടബ്ബിലെ കുളിയ്ക്ക് 370 ലിറ്റര്‍ വെള്ളം വേണ്ടി വരുമ്പോൾ ഷവറില്‍ വെറും 70 ലിറ്റര്‍ വെള്ളം മതി എന്നതും ഹോട്ടല്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.
ഈ നീക്കത്തിന്റെ ഭാഗമായി താജ്, ഒബ്റോയി ഐടിസി തുടങ്ങിയ വൻകിട ഹോട്ടലുകൾ ബാത്ത്ടബ്ബ് ഒഴിവാക്കിത്തുടങ്ങി. ഒബ്റോയി ഹോട്ടലുകളിൽ 10 ശതമാനത്തില്‍ താഴെ മാത്രമാണ് ബാത്ത്ടബ്ബ് ഉപയോഗമുള്ളത്. ബിസിനസ്സ് കേന്ദ്രങ്ങളായ ബംഗുളൂരുവിലെ നൊവോടെല്‍, മുംബൈയിലെ താജ് വിവാന്ത എന്നിവിടങ്ങളിലും ഷവര്‍ കുളികളാണ്. എന്നാല്‍, ഉല്ലാസ സഞ്ചാരികള്‍ എത്തുന്ന ജയ്പൂര്‍ ഫെയര്‍മൗണ്ടിലും കുമരകത്തെ താജിലും ബാത്ത്ടബ്ബുണ്ട്.
https://www.facebook.com/Malayalivartha

























