ത്രിപുരയില്‍ ലെനിന്റെ പ്രതിമകള്‍ തകര്‍ത്തതിനോട് യോജിക്കാനാവില്ലെന്ന് മമതാ ബാനര്‍ജി, ഇത്തരം പ്രവൃത്തികള്‍ ആര് ചെയ്താലും പൊറുക്കാനാവില്ല

ത്രിപുരയില്‍ വ്‌ളാദിമിര്‍ ലെനിന്റെ പ്രതിമകള്‍ തകര്‍ത്തതിനോട് യോജിക്കാനാവില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സിപിഎമ്മുമായി കടുത്ത ശത്രുതയുണ്ടെങ്കിലും ഇത്തരം നടപടികള്‍ ആരു ചെയ്താലും പൊറുക്കാനാവില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു.
കാറല്‍ മാര്‍ക്‌സും ലെനിനുമൊന്നും തന്റെ നേതാക്കളല്ല. സിപിഎമ്മുമായി ആശയത്തില്‍ ഭിന്നതകളുമുണ്ട്. എന്നാല്‍ റഷ്യയിലും മറ്റും മാര്‍ക്‌സിനും ലെനിനും നിരവധി ആരാധകരുണ്ട്. അതിനാല്‍ തന്നെ ഇവരുടെ പ്രതിമകള്‍ പൊളിക്കുന്നതിനോട് യോജിക്കാനാവില്ല മമത കൂട്ടിച്ചേര്‍ത്തു.
ത്രിപുരയില്‍ ലെനിന്‍ പ്രതിമകള്‍ തകര്‍ന്നതിന് പിന്നാലെ തമിഴ്‌നാട്ടില്‍ പെരിയാര്‍ ഇ.വി.രാമസ്വാമിയുടെ പ്രതിമയും തകര്‍ന്നു. തമിഴ്‌നാട്ടില്‍ ബിജെപിക്ക് ഭരണം ലഭിച്ചാല്‍ ആദ്യം ഇല്ലാതാക്കുക പെരിയാര്‍ ഇ.വി.രാമസ്വാമിയുടെ പ്രതിമകളായിരിക്കുമെന്ന ബിജെപി നേതാവ് എച്ച്.
രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെയാണ് പ്രതിമയ്ക്കുനേരെ ആക്രമണം. ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ക്കപ്പെട്ടതിനു പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി രാജ രംഗത്തെത്തിയത്. തിരുപ്പത്തൂര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ സ്ഥാപിച്ചിരുന്ന പെരിയാര്‍ പ്രതിമയാണ് അക്രമികള്‍ നശിപ്പിച്ചത്.
ആരാണീ ലെനിന്‍ ഇന്ത്യയില്‍ അയാള്‍ക്ക് എന്ത് കാര്യം കമ്യൂണിസവും ഇന്ത്യയും തമ്മില്‍ എന്ത് ബന്ധം ഇന്ന് ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തു, നാളെ ജാതിവാദി പെരിയാറിന്റെ പ്രതികള്‍ തകര്‍ക്കും രാജ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
https://www.facebook.com/Malayalivartha


























