Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

കലാപഭൂമിയായി ത്രിപുര ... ആക്രമണത്തിനിടെ ഒന്‍പതുമാസം ഗര്‍ഭിണിയടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു

07 MARCH 2018 07:36 AM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ത്രിപുരയില്‍ ബിജെപിആര്‍എസ്എസ് ഭീകരതാണ്ഡവം. ഹീനമായ ആക്രമണത്തിനിടെ ഗര്‍ഭിണിയടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ ത്രിപുരയില്‍ കൊല്ലപ്പെട്ട സഞ്ജു പട്ടാരിര്‍ബോ ഒന്‍തുമാസം ഗര്‍ഭിണിയായിരുന്നു.

ക്യാംബര്‍ ബസാറിനുസമീപം മര്‍ദനമേറ്റ് കൊല്ലപ്പെട്ട നിലയില്‍ ചൊവ്വാഴ്ച വൈകിട്ട് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പുവിജയശേഷം സിപിഐ എം, ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമെതിരെ ബിജെപി തുടങ്ങിയ ആക്രമണം മറ്റുള്ളവര്‍ക്കുനേരെയും വ്യാപിപ്പിച്ചു. അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.

ദക്ഷിണ ത്രിപുരയിലെ ബലോനിയ പട്ടണത്തിലെ ലെനിന്‍ പ്രതിമ ബിജെപിക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുതകര്‍ത്തു. പ്രതിമയുടെ ശിരസ്സ് വേര്‍പെടുത്തി കാല്‍കൊണ്ട് തട്ടിക്കളിച്ചു. സബ്രൂമിലും ലെനിന്റെ പ്രതിമ തകര്‍ത്തു. അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിമകളും തകര്‍ക്കപ്പെട്ടു. പലയിടങ്ങളിലും പള്ളികള്‍ ആക്രമിക്കപ്പെട്ടു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുനൂറോളം വീടുകള്‍ക്ക് അക്രമികള്‍ തീയിട്ടു. 135 പാര്‍ടി ഓഫീസുകള്‍ തകര്‍ത്തു. 200ല്‍പരം പാര്‍ടി ഓഫീസുകള്‍ കൈയേറി. വര്‍ഗബഹുജനസംഘടനകളുടെ ഓഫീസുകളും ആക്രമിക്കുകയോ കൈയേറുകയോ ചെയ്തു. 1600 വീടുകള്‍ക്കുനേരെ ആക്രമണമുണ്ടായി. ഒട്ടേറെ വാഹനങ്ങള്‍ കത്തിച്ചു. പലയിടത്തും വീടുകളും ഓഫീസുകളും തകര്‍ത്തു. റേഷന്‍ കാര്‍ഡും വിദ്യാഭ്യാസരേഖകളും ഉള്‍െപ്പടെ പിടിച്ചെടുത്ത് കത്തിച്ചു. ചെറുക്കാന്‍ ശ്രമിച്ചവരെ ക്രൂരമായി തല്ലിച്ചതച്ചു.

വീടുകള്‍ കൊള്ളയടിച്ച സംഘങ്ങള്‍ ഗൃഹോപകരണങ്ങള്‍ തല്ലിത്തകര്‍ത്തു. ചെറുത്തുനിന്ന സ്ത്രീകളെ ബലാത്സംഗംചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.'ഭാരത് മാതാ കീ ജയ്' വിളിച്ചാണ് ബിജെപിആര്‍എസ്എസുകാര്‍ ലെനിന്റെ പ്രതിമ തകര്‍ത്തതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി തപസ് ദത്ത പറഞ്ഞു. അക്രമികളുടെ നടപടിയെ ഗവര്‍ണര്‍ തഥാഗത റോയി ന്യായീകരിക്കാന്‍ ശ്രമിച്ചു.

ഒരു ജനാധിപത്യ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ അടുത്ത സര്‍ക്കാര്‍ വരുമ്‌ബോള്‍ ഇല്ലാതാക്കുന്നത് സ്വാഭാവികമാണെന്നാണ് ഗവര്‍ണറുടെ ട്വീറ്റ്. ലെനിന്‍പ്രതിമ തകര്‍ക്കല്‍ ആവേശകരമാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് ട്വീറ്റ് ചെയ്തു. ആര്‍എസ്എസിന്റെ യഥാര്‍ഥ സ്വഭാവമാണ് വ്യക്തമാകുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ലെനിന്റെ പ്രതിമ തകര്‍ത്തത് അങ്ങേയറ്റം അപലപനീയമാണെന്ന് സഫ്ദര്‍ ഹഷ്മി സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നൂറോളം സാംസ്‌കാരികപ്രവര്‍ത്തകര്‍ സംയുക്തപ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ സുഹൃത്തായിരുന്ന ലെനിന്‍, കോളനിരാജ്യങ്ങളിലെ വിമോചനപ്രസ്ഥാനങ്ങളുടെ വഴികാട്ടിയായിരുന്നു. ഒരു തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഇത്തരം ആക്രമണങ്ങള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

ബിജെപി പ്രവര്‍ത്തകര്‍തന്നെയാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സുബാല്‍ ഭൗമിക് സമ്മതിച്ചു. മറ്റ് പാര്‍ടികളില്‍നിന്ന് ബിജെപിയില്‍ എത്തിയവരാണ് കുഴപ്പം സൃഷ്ടിക്കുന്നതെന്നും ആക്രമണങ്ങളില്‍ പങ്കുള്ളവരെ ബിജെപിയില്‍നിന്ന് പുറത്താക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ത്രിപുരയിലെ ആക്രമണം തടയാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലിമിന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കി.

പണവും പേശീബലവും ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച് വിജയം നേടിയശേഷമാണ് ആര്‍എസ്എസും ബിജെപിയും നിഷ്ഠുരമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്നതെന്ന് സിഐടിയു ചൂണ്ടിക്കാട്ടി. 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (6 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (23 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

Malayali Vartha Recommends