മകന് മൊബൈല്‍ ഫോണിന് അടിമപ്പെട്ടു, ഫോണിന്റെ അമിത ഉപയോഗം കാരണം ജോലിയ്ക്ക് പോകാന്‍ മകന് താല്‍പര്യമില്ല, അച്ഛന്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ നീലച്ചിത്രങ്ങളും അശ്ലീല ഫോട്ടോകളും മാത്രം, ദേഷ്യം വന്ന് അച്ഛന്‍ മകന്റെ കൈവെട്ടി മാറ്റി, സംഭവം ഹൈദരാബാദില്‍

സോഷ്യല്‍ മീഡിയയില്‍ മുഴുകിയിരിക്കുന്ന തലമുറയാണ് ഇന്നുള്ളത്. കുട്ടികള്‍ക്ക് ഭക്ഷണത്തിനെക്കാളും ആദ്യം വേണ്ടത് മൊബൈല്‍ ഫോണ്‍ തന്നെ. പുതിയ തലമുറ മൊബൈല്‍ ഫോണിന്റെ ഉപയോഗം മൂലം വഴി തെറ്റുകയാണ്.
ഹൈദരാബാദിലെ പഹാഡി ഷെരീഫില്‍ നടന്ന സംഭവം ഞെട്ടിപ്പിച്ചിരിക്കുകയാണ്. മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം മൂലം ജോലിയ്ക്ക് പോലും പോകാന്‍ മകന് താല്‍പര്യമില്ല.
ഇതിനെ തുടര്‍ന്ന് അച്ഛന്‍ വലിയ ദേഷ്യത്തിലായിരുന്നു. ഇത് കൂടാതെ മകന്‍ മൊബൈല്‍ ഫോണില്‍ പോണ്‍ വീഡിയോകളും മറ്റ് അശ്ലീല ചിത്രങ്ങളും കാണുന്നത് പതിവാക്കി.
അവസാനം അച്ഛന്‍ ദേഷ്യം വന്ന് മകന്റെ കൈവെട്ടി മാറ്റി. ഉറങ്ങിക്കിടവെയാണ് അച്ഛന്‍ മുഹമ്മദ് ഖയ്യം(45) ഖുറൈശി മകനായ മുഹമ്മദ് ഖാലിദ് കൈവെട്ടി മാറ്റിയത്. നിലവിളിച്ച ഖാലിദിന്റെ ഇടതു കൈയും വീണ്ടും വെട്ടാന്‍ ശ്രമിച്ചെങ്കിലും അയല്‍വാസികളെത്തി ഖുറൈശിയെ പിടിച്ച് മാറ്റി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഖാലിദിന്റെ കൈ തുന്നിച്ചേര്‍ക്കാനുള്ള ശ്രമം നടന്നുവരികയാണ്.
കേബിള്‍ ടി.വി. ഓപ്പറേറ്റര്‍ സഹായിയായി ജോലി ചെയ്തിരുന്ന ഖാലിദ് സ്മാര്‍ട്ട് ഫോണിനും ഇന്റര്‍നെറ്റിനും അടിമയായിരുന്നു. തുടര്‍ന്ന് പിതാവ് ഇതിന്റെ പേരില്‍ പലതവണ താക്കീത് ചെയ്തിരുന്നുവെന്നു.
എന്നാല്‍ മൊബൈല്‍ ഫോണില്‍ സിനിമകള്‍ കാണുന്നത് പതിവാക്കിയ ഖാലിദ് ജോലിക്കുപോകുന്നതില്‍ പലപ്പോഴും മുടക്കം വരുത്തുകയും പിന്നീട് ഇതിനെ തുടര്‍ന്ന് നിരന്തരം വഴക്കുണ്ടാവുമായിരുന്നു.
പിന്നീട് ഖാലിദിന്റെ ഫോണില്‍ നിന്ന് അശ്ലീല വീഡിയോകള്‍ കാണാനിടയായപ്പോള്‍ ഇറച്ചിവെട്ടുകാരനായ ഖയ്യം തന്റെ കടയിലെ കത്തി കൊണ്ട് വന്ന് കൈവെട്ടി മാറ്റുകയായിരുന്നു.വധശ്രമത്തിനാണ് ഖയ്യത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.
https://www.facebook.com/Malayalivartha


























