ബോംബ് സ്‌ഫോടനത്തില്‍ രണ്ട് ആസാം റൈഫിള്‍സ് സൈനികര്‍ കൊല്ലപ്പെട്ടു

മണിപ്പൂരിലെ ചാന്ദല്‍ ജില്ലയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് ആസാം റൈഫിള്‍സ് സൈനികര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. പരിക്കേറ്റ സൈനികനെ ലിമാഹോംഗ് സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇംഫാലില്‍ നിന്ന് 70 കിലോമീറ്റര്‍ മാറി സംന്താള്‍ പ്രദേശത്ത് പെട്രോളിംഗ് നടത്തുകയായിരുന്ന സൈനികരാണ് അപകടത്തില്‍പ്പെട്ടത്. മണിപ്പൂര്‍ പീപ്പിള്‍സ് ആര്‍മിയിലുള്ളവരാണ് ബോംബ് വച്ചതെന്ന് ഉള്‍ഫാ തീവ്രവാദികള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha