തമിഴ്നാട്ടില്‍ പെരിയാര്‍ ഇവി രാമസ്വാമിയുടെ പ്രതിമ തകര്‍ത്തു. ; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തമിഴ്നാട്ടില്‍ പെരിയാര്‍ ഇവി രാമസ്വാമിയുടെ പ്രതിമ തകര്‍ത്തു. സംഭവത്തില്‍ പ്രതിഷേധം ശക്തം. തിരുപ്പത്തൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സ്ഥാപിച്ച ഇവി രാമസ്വാമിയുടെ പ്രതിമയുടെ തല ഭാഗത്ത് മൂക്കും നെറ്റിയും തകര്‍ത്തു. സംഭവത്തില്‍ പ്രതിമ തകര്‍ത്ത ബിജെപി പ്രവര്‍ത്തകനും സഹായിയും അറസ്റ്റിലായി. തമിഴ്നാട്ടില്‍ സിപിഐഎം ഡിഎംകെ പാര്‍ട്ടികള്‍ പ്രതിഷേധ സമരങള്‍ക്ക് ഒരുങുന്നു.
തമിഴ്നാട്ടില്‍ ബിജെപിക്ക് ഭരണം ലഭിച്ചാല്‍ തമിഴ്നാട്ടില്‍ പെരിയാര്‍ ഇവി രാമസ്വാമിയുടെ പ്രതിമ തകര്‍ക്കുമെന്ന ബിജെപി നേതാവ് എച്ച് രാജയുടെയുടേയും യുവമോര്‍ച്ച നേതാവ് സൂര്യയുടേയും പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതിമ തകര്‍ക്കപ്പെട്ടത്.
രാജയുടെ ഫേസ്ബുക്കില്‍ പോസ്റ്റിന പിന്നാലെയാണ് ആക്രമണം. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ ബിജെപി പ്രവര്‍ത്തകനും മറ്റൊരാള്‍ സഹായിയുമാണ് ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ക്കപ്പെട്ടതിനു പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി രാജ ഇന്നലെ രംഗത്തെത്തിയത്. "ആരാണീ ലെനിന്‍? ഇന്ത്യയില്‍ അയാള്‍ക്ക് എന്ത് കാര്യം? കമ്യൂണിസവും ഇന്ത്യയും തമ്മില്‍ എന്ത് ബന്ധം? ഇന്ന് ത്രിപുരയില്‍ ലെനിന്‍റെ പ്രതിമ തകര്‍ത്തു, നാളെ ജാതിവാദി പെരിയാറിന്‍റെ പ്രതിമകള്‍ തകര്‍ക്കും,"എന്ന് രാജ ഫേസ്ബുക്കില്‍ കുറിച്ചു. പിന്നീടിത് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു.
https://www.facebook.com/Malayalivartha


























