പെരിയറിന്റെ പ്രതിമ തകര്‍ത്തതിന് പിന്നാലെ തമിഴ്നാട്ടില്‍ പ്രതിഷേധം ആളി പടരുന്നു ; ബ്രാഹ്മണരുടെ പൂണൂല്‍ ബലമായി അറുത്തുമാറ്റി

പെരിയറിന്റെ പ്രതിമ തകര്‍ത്തതിന് പിന്നാലെ തമിഴ്നാട്ടില്‍ പ്രതിഷേധം ആളി പടരുന്നു. രാവിലെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ പത്തോളം ബ്രാഹ്മണര്‍ക്കു നേരെയാണ് ആക്രമണം. ആക്രമികൾ ബ്രാഹ്മണരുടെ പൂണൂല്‍ ബലമായി അറുത്തുമാറ്റി. എട്ടംഗ സംഘമാണ് ബ്രാഹ്മണര്‍ക്ക് നേരെ ആക്രമം നടത്തിയത്.
ചെന്നൈയിലെ ട്രിപ്ലികെയ്നില്‍ രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പെരിയര്‍ അനുകൂല മുദ്രാവാക്യം മുഴക്കിയവർ ഇവരുടെ പൂണൂല്‍ ബലമായി അറുത്തെടുക്കുകയായിരുന്നു. ഐസ് ഹൗസ് പൊലീസ് സ്റ്റേഷന് അടുത്ത് വച്ചാണ് എട്ടംഗ സംഘം ആക്രമണം നടത്തിയത്.
തമിഴ്നാട്ടില്‍ ബിജെപി ഭരണത്തിലെത്തിയാല്‍ ആദ്യം ഇല്ലാതാക്കുക പെരിയാര്‍ ഇ.വി.രാമസ്വാമിയുടെ പ്രതിമകളായിരിക്കുമെന്ന ബിജെപി നേതാവ് എച്ച്. രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെയായിരുന്നു തിരുപ്പത്തൂര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ സ്ഥാപിച്ചിരുന്ന പെരിയാര്‍ പ്രതിമ അക്രമികള്‍ നശിപ്പിച്ചിത്. എച്ച്. രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ ബിജെപി നേതാവ് എസ്.ജി സൂര്യയും പ്രകോപനപരമായ രീതിയില്‍ ട്വീറ്റ് ചെയ്തിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേര്‍ക്ക് ആക്രമണം നടന്നു.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും അക്രമികളെ ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























