പെരിയാര്‍ പ്രതിമയെ സംരക്ഷിക്കാന്‍ തമിഴര്‍ക്ക് അറിയാം ; കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരണ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പെരിയാര്‍ വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന് കമല്‍ഹാസന്‍

കോയമ്പത്തൂരിലുള്ള പെരിയാര്‍ പ്രതിമയ്ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു കമല്‍ഹാസന്‍. കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരണ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പെരിയാര്‍ വിവാദം ഉയര്‍ത്തിക്കൊണ്ട് വന്നിരിക്കുന്നതെന്ന് കമല്‍ഹാസന്‍ ആരോപിച്ചു.
ബിജെപി നേതാവ് എച്ച്.രാജയ്ക്കെതിരെയും കമല്‍ഹാസന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. തെറ്റുപറ്റിയെന്ന് രാജ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അത് പര്യപ്തമല്ല. രാജ തമിഴരോട് മാപ്പ് പറയുക തന്നെ വേണമെന്ന് കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.
ത്രിപുരയില്‍ ബിജെപി അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് ലെനിന്‍റെ പ്രതിമ തകര്‍ക്കപ്പെട്ട സംഭവത്തെ പരാമര്‍ശിച്ചായരുന്നു രാജയുടെ വിവാദ പോസ്റ്റ്. ത്രിപുരയില്‍ ഇന്ന് ലെനിന്‍റെ പ്രതിമയാണ് തകര്‍ക്കപ്പെട്ടതെങ്കില്‍ തമിഴ്നാട്ടില്‍ നാളെ പെരിയാറിന്‍റെതാകും തകര്‍ക്കപ്പെടുകയെന്നായിരുന്നു രാജ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/Malayalivartha

























