ഓണത്തിന് തമിഴ്‌നാടിന്റെ സ്പെഷ്യല് സര്‍വീസുകള്‍ കേരളത്തിലേക്ക്

ഓണം പ്രമാണിച്ചു തമിഴ്‌നാട് കേരളത്തിലേക്കു സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുമെന്ന് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ അറിയിച്ചു. സെപ്‌റ്റംബര്‍ അഞ്ചിനാണ് ബസ് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനുളളില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
ചെന്നൈ- എറണാകുളം, ചെന്നൈ- പത്തനംതിട്ട, ചെന്നൈ- ചങ്ങനാശേരി, സേലം- എറണാകുളം റൂട്ടുകളിലാണ് പ്രത്യേക സര്‍വീസുകള്‍ നടത്തുക. തിരക്കിന്റെ അടിസ്‌ഥാനത്തില്‍ നാലിനും ആറിനും സര്‍വീസുകള്‍ നടത്തുന്ന കാര്യം പരിഗണിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അള്‍ട്ര ഡീലക്‌സ് ബസുകളായിരിക്കും സര്‍വീസ് നടത്തുക. നിലവിലുളള നിരക്കു തന്നെയാകും ഓണം പ്രത്യേക ബസിലും ഈടാക്കുക.
ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്കു 570 രൂപയും പത്തനംതിട്ടയിലേക്കു 560 രൂപയും ചങ്ങനാശേരിയിലേക്ക് 580 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha