രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി ; കോണ്‍ഗ്രസിന് ആശ്വാസമായി വിജയം

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ തിരിച്ചടിക്ക് ആശ്വാസമായി രാജസ്ഥാനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് വിജയം നേടിയിരിക്കുന്നത്. ആറ് ജില്ലാ പരിഷത് സീറ്റുകളില്‍ നാലെണ്ണത്തിലും കോണ്‍ഗ്രസ് വിജയിച്ചു. കൂടാതെ 20 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 12 എണ്ണവും ആറ് മുന്‍സിപ്പല്‍ സീറ്റുകളില്‍ നാലെണ്ണവും കോണ്‍ഗ്രസ് നേടിയെടുത്തു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ടായ മറ്റൊരു വിജയമാണ് രാജസ്ഥാനിലുണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ബി.ജെ.പി ജനങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു. ഇത് കാരണം കോണ്‍ഗ്രസിന്റെ വോട്ടിംഗ് ശതമാനത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും ഇങ്ങനെ തന്നെ മുന്നോട്ട് പോവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ 31 ജില്ലാ പരിഷത് സീറ്റുകളില്‍ 21ഉം, 183 മുനിസിപ്പല്‍ സീറ്റുകളില്‍ 157ഉം ബി.ജെ.പിയുടെ കൈവശമാണ്. ഏഴ് കോര്‍പ്പറേഷനുകളിലും ബി.ജെ.പി മേയര്‍മാരാണ് അധികാരത്തിലുള്ളത്.
https://www.facebook.com/Malayalivartha
























