\'പ്രധാനമന്ത്രി ജന്‍ ധന്‍ യോജന\' പാവങ്ങള്‍ക്കും ഡെബിറ്റ് കാര്‍ഡ്

ഇനി പാവപ്പെട്ടവര്‍ക്കും \'പ്രധാനമന്ത്രി ജന്‍ ധന്‍ യോജന\' പദ്ധതി പ്രകാരം ഡെബിറ്റ് കാര്‍ഡ് ലഭിക്കും. സാധാരണ 500 മുതല്‍ 5000 രൂപവരെയാണ് ഒരു അക്കൗണ്ട് തുടങ്ങാന്‍ ആവശ്യമായി വരുന്നത്.
എന്നാല്‍ പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പദ്ധതി പ്രകാരം കാശൊന്നും കൊടുക്കാതെ തന്നെ ഡെബിറ്റ് കാര്‍ഡ് അക്കൗണ്ട് തുടങ്ങാം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഈ പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്. ഒരു ലക്ഷം രൂപവരെ ഈ അക്കൗണ്ട് വഴി കൈമാറ്റം ചെയ്യാന്‍ കഴിയും. ലളിതമായ രീതിയില്‍ തന്നെ ഈ അക്കൗണ്ട് തുടങ്ങാനും സാധിക്കും. ഇലക്ഷന്‍ ഐ ടി കാര്‍ഡും റേഷന്‍ കാര്‍ഡും ഉള്ള ഏതൊരാള്‍ക്കും അക്കൗണ്ട് തുടങ്ങാം. ഒരു വര്‍ഷം കൊണ്ട് 7.5 കോടി കുടുംബങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയാണ് ലക്ഷ്യമെന്നും അടുത്ത റിപ്പബ്ലിക് ദിനത്തിനു മുമ്പ് ലക്ഷ്യം കാണുമെന്നും മോദി ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha