മാതാപിതാക്കള്‍ തമ്മിലുള്ള കേസ് തീര്‍പ്പാക്കിയ സുപ്രീംകോടതിക്ക് 10 വയസുകാരന്റെ സമ്മാനം

മാതാപിതാക്കള്‍ തമ്മിലുള്ള കേസ് തീര്‍പ്പാക്കിയ കോടതിക്ക് 10 വയസുകാരന്റെ സമ്മാനമായി ആശംസാകാര്‍ഡ്. അച്ഛനും അമ്മയുമായി വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന നിയമ യുദ്ധത്തിന് ഒരു പരിഹാരം നൽകിയ കോടതിക്ക് പത്തുവയസ്സുകാരനായ വിഭു ആണ് ആശംസാകാർഡ് നൽകിയത്. മാത്രമല്ല വിധിന്യായത്തില്‍ ഉള്‍പ്പെടുത്തുന്ന ആദ്യ ആശംസാകാര്‍ഡ് എന്ന വിശേഷണവും സ്വന്തമാക്കിയിരിക്കുകയാണ് വിഭുവിന്റെ ഈ ആശംസ കാർഡ്.
"ദൈവം നിങ്ങള്‍ക്കായി എപ്പോഴും എന്തെങ്കിലും കരുതിവയ്ക്കും.
പ്രശ്നങ്ങള്‍ക്ക് പരിഹാരം
നിഴലിന് വെളിച്ചം
വേദനയ്ക്ക് ആശ്വാസം
നാളെയ്ക്കായി പദ്ധതി"- അനുസരണയോടെ വിഭു
എന്ന വരികളിൽ സ്വയം തയ്യാറാക്കിയ ആശംസാകാര്‍ഡ് ആണ് സുപ്രീംകോടതിക്ക് സമര്‍പ്പിച്ചത്.
ഏഴു വര്‍ഷത്തിനിടെ 23 കേസുകളാണ് വിഭുവിന്റെ മാതാപിതാക്കളായ പ്രദീപ് ഭണ്ഡാരിയും അമ്മയും ത്മമിലുണ്ടായിരുന്നത്. 1997ല്‍ വിവാഹിതരായ ദമ്പതികളെ വിവാഹമോചനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് 23 കേസുകളിലേക്ക് നയിച്ചത്. 2011 മുതല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി, ചണ്ഡിഗഡ് മജിസ്ട്രേറ്റ് കോടതി, ഉപഭോക്തൃ കോടതി എന്നിവിടങ്ങളിലായി കേസുകൾ രജിസ്റ്റര്‍ ചെയ്തിരുന്നു. ഉപാധികളുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചാണ് വര്‍ഷങ്ങളായി തുടരുന്ന പ്രശ്നങ്ങള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് പരിഹരിച്ചത്. സുപ്രീംകോടതി ബെഞ്ച് ഒത്തുതീര്‍പ്പ് ശ്രമം നടത്തിയെങ്കിലും അതുകൊണ്ടൊന്നും പ്രശ്നപരിഹാരം സാധ്യാമകില്ലെന്ന് തിരിച്ചറിഞ്ഞ കോടതി ഇരുവരുടെയും വാദം കേട്ടശേഷം ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനം അനുവദിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























