അതിര്‍ത്തിയിലൂടെ തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുമെന്ന് മുന്നറിയിപ്പ്

പാക്കിസ്‌ഥാന്‍ തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പ്. രാജസ്‌ഥാനിലെ ബിക്കാനീര്‍ മേഖലയിലെ അതിര്‍ത്തി ജില്ലകളിലൂടെ രാജസ്ഥാനിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതായി രാജസ്ഥാന്‍ പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് ജയ്‌സല്‍മേറിലെയും ബാര്‍മേറിലെയും ഇന്ത്യ - പാക്ക് അതിര്‍ത്തിയിലെ സുരക്ഷ ബിഎസ്‌എഫ് കര്‍ശനമാക്കി.
അതിനിടെ കശ്‌മീരില്‍ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനത്തെ തുടര്‍ന്ന് ബിഎസ്‌എഫും പാക്കിസ്‌ഥാന്‍ റേഞ്ചേഴ്‌സും തമ്മില്‍ വീണ്ടും ഫ്‌ളാഗ് മീറ്റിങ് നടത്താന്‍ തീരുമാനമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha