കര്‍ഷകര്‍ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ വന്‍ പ്രക്ഷോഭം

മഹാരാഷ്ട്രയില്‍ വന്‍ കര്‍ഷക പ്രക്ഷോഭം. കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടിയും കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണമായും എഴുതി തള്ളണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷകരുടെ പ്രതിഷേധം. സിപിഎം കര്‍ഷക സംഘടനയായ അഖില ഭാരതീയ കിസാന്‍ സഭയാണ് (എബികെഎസ്) പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. ചൊവ്വാഴ്ച നാസിക്കിലെ സിബിഎസ് ചൗക്കില്‍നിന്നാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. ഞായറാഴ്ച വൈകുന്നേരം മാര്‍ച്ച് മുംബൈയിലെത്തുമെന്നാണ് സൂചന. 30,000 പേരുമായി ആരംഭിച്ച മാര്‍ച്ചില്‍ ഒരു ലക്ഷത്തില്‍ അധികം പേരാണ് ഇപ്പോള്‍ പങ്കെടുക്കുന്നത്. കാര്‍ഷിക കടങ്ങള്‍ തള്ളുന്നതിനു പുറമേ വനഭൂമി കൃഷിക്കായി വിട്ടുനല്‍കുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക, വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറിന് 40,000 രൂപവീതം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്.
അതേസമയം കര്‍ഷകരുടെ മാര്‍ച്ച് സര്‍ക്കാര്‍ തടയുമെന്നാണ് സൂചന. ഞായറാഴ്ച സെക്രട്ടറിയേറ്റ് ഉപരോധിക്കുവാനും തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റുമുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുവാനും എബികെഎസ് തീരുമാനിച്ചിരുന്നു. ഇതിനു മുന്നോടിയയാണ് മാര്‍ച്ച് തടയാന്‍ സര്‍ക്കാര്‍ നീക്കമെന്നാണ് വിവരം. എന്നാല്‍ ഇതുവരെ കര്‍ഷകരുടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപ്പെട്ടിട്ടില്ലെന്നും എബികഐസ് ആരോപിച്ചു. ബിജെപി സര്‍ക്കാര്‍ ബജറ്റിലും പ്രശ്‌നപരിഹാരങ്ങള്‍ക്കായി യാതൊന്നും നീക്കിവച്ചിട്ടില്ല. 1,753 കര്‍ഷകരാണ് ഇതുവരെ സംസ്ഥാനത്ത് ജീവനൊടുക്കിയത്.
കഴിഞ്ഞ വര്‍ഷം നടത്തിയ പ്രക്ഷോഭങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ 34,022 കോടി രൂപ പ്രഖ്യാപിച്ചിരുന്നുവെന്നും എന്നാല്‍ പ്രഖ്യാപനങ്ങളല്ല ആവശ്യങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും എബികെഎസ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























