ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്‌സഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇന്ന്, പത്ത് സ്ഥാനാര്‍ഥികളാണ് ഗോരഖ്പുരില്‍ ജനവിധി തേടുന്നത്

ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്‌സഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഗോരഖ്പുര്‍ ഉപതെരഞ്ഞെടുപ്പ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അഭിമാനപോരാട്ടമാവും.
മുഖ്യമന്ത്രിയാവാന്‍ വേണ്ടി ആദിത്യനാഥും ഉപമുഖ്യമന്ത്രിയാവാന്‍ വേണ്ടി കേശവ് പ്രസാദ് മൗര്യയും എം.പി സ്ഥാനം രാജിവെച്ചതോടെയാണ് ഗോരഖ്പുരിലും ഫുല്‍പുരിലും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബി.ജെ.പിക്കെതിരെ ഒരുമിച്ച് നില്‍ക്കാമെന്ന് ബി.എസ്.പിയും എസ്.പിയും ധാരണയിലെത്തിയതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് ഗോരഖ്പുരിലും ഫുല്‍പുരിലും നടക്കുന്നത്. എന്നാല്‍, രണ്ടിടത്തും കോണ്‍ഗ്രസ് ഒറ്റക്കാണ് മത്സരിക്കുന്നത്.
ഗോരഖ്പുര്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രമാണെങ്കിലും ബി.എസ്.പി, എസ്.പി സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ മത്സരം കടുത്തതാവുമെന്നാണ് സൂചന. ഉപേന്ദ്ര ദത്ത് ശുക്ലയാണ് ബി.ജെ.പി സ്ഥാനാര്‍ഥി. എസ്.പിക്കായി പ്രതാപ് സിങ് പട്ടേല്‍ വോട്ട് തേടുമേ്ബാള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സുര്‍ഹിത ചാറ്റര്‍ജി കരീമും രംഗത്തുണ്ട്. ആകെ പത്ത് സ്ഥാനാര്‍ഥികളാണ് ഗോരഖ്പുരില്‍ ജനവിധി തേടുന്നത്.
യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ ജയിച്ച മണ്ഡലമാണ് ഗോരഖ്പുര്‍. ഗോരഖ്പീഠ് മഹന്ത് കൂടിയായ ആദിത്യനാഥിന് അതുകൊണ്ടുതന്നെ കാര്യമായ എതിരാളികളുണ്ടാവാറില്ല. 1989നുശേഷം ആദ്യമായാണ് ഗോരഖ്പീഠ് മഹന്ത് സ്ഥാനാര്‍ഥിയില്ലാത്ത തെരഞ്ഞെടുപ്പ് അരങ്ങേറുന്നത്. ഇത് മുതലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് എസ്.പിയും ബി.എസ്.പിയും. 2014ല്‍ മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആദിത്യനാഥ് ജയിച്ചത്.
ഫുല്‍പുരില്‍ ബി.ജെ.പിക്കായി കൗശലേന്ദ്ര സിങ് പട്ടേലും എസ്.പിക്കായി പ്രവീണ്‍ നിഷാദുമാണ് മത്സരിക്കുന്നത്. മനീഷ് മിശ്രയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ആകെ 22 സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരരംഗത്തുള്ളത്. പരമ്ബരാഗതമായി കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന ഫുല്‍പുരില്‍നിന്ന് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ജയിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha
























