ഇന്ത്യ - പാക്ക് അതിര്‍ത്തിയില്‍ വെടിവയ്‌പ്; ഒരു സൈനീകന്‍ കൊല്ലപ്പെട്ടു

ഇന്ത്യ - പാക്ക് അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്‌പ്പ്. ജമ്മു കാശ്‌മീരിലെ കുപ്‌വാരയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വെടിവയ്‌പ്പില്‍ ഒരു സൈനീകന്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു. തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനത്തെ തുടര്‍ന്ന് ഇന്നലെ പാക്കിസ്‌ഥാന്‍ റേഞ്ചേഴ്‌സും ഇന്ത്യന്‍ സൈനികരും തമ്മില്‍ വീണ്ടും ഫ്‌ളാഗ് മീറ്റിങ് നടത്തിയിരുന്നു. ഇതില്‍ ഇന്ത്യ ശക്‌തമായ പ്രതിഷേധം അറിയിക്കുകയും ചെയ്‌തു. ഇതിനു തൊട്ടു പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
പാക്കിസ്‌ഥാനെതിരെ കടുത്ത വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രംഗത്തെത്തിയിരുന്നു. പാക്കിസ്‌ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന നടപടികള്‍ ദുഃഖകരമാണ്. പാക്കിസ്‌ഥാനുമായി സമാധാനത്തോടെയും സൗഹാര്‍ദപരവുമായ ഉഭയകക്ഷിബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഇതിന് തീവ്രവാദ വിരുദ്ധ ചുറ്റുപാടാണ് പാക്കിസ്‌ഥാനില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്നുമാണ് മോദി ഇന്നലെ പറഞ്ഞിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha