ഉത്തർപ്രദേശിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി

ഉത്തർപ്രദേശിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുൽപുരിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും എംപി സ്ഥാനം രാജിവച്ചതിനെ തുടർന്നുള്ള ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഗോരഖ്പുരിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത് ഉപേന്ദ്ര ശുക്ലയാണ്. പ്രവീണ്‍ നിഷാദാണ് എസ്പി സ്ഥാനാർഥിയായി മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാർഥിയായി സുരിത ചാറ്റർജി കരിമുമുണ്ട്. ഫുൽപുരിൽ കൗശലെന്ദ്ര സിംഗ് പട്ടേലിനെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. നാഗേന്ദ്ര പ്രതാപ് സിംഗ് പിറ്റാണ് എസ്പിയുടെ സ്ഥാനാർഥി. മനീഷ് മിശ്രയാണ് കോണ്‍ഗ്രസ് സ്ഥാനാർഥി. എസ്പിയും ബിഎസ്പിയും ഒറ്റക്കെട്ടായി നിന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യോഗി ആദിത്യനാഥ് രാവിലെതന്നെ ഗോരഖ്പുരിലെത്തി വോട്ട് രേഖപ്പെടുത്തി. വൻ ഭൂരിപക്ഷത്തോടെ ബിജെപി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























