അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ജപ്പാനില്‍

അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. കിയോട്ടോ വിമാനത്താവളത്തിലിറങ്ങുന്ന മോദിയെ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ സ്വീകരിക്കും. അദ്ദേഹത്തിന് വിരുന്നുസല്‌ക്കാരവും ആബെ ഒരുക്കിയിട്ടുണ്ട്. ജാപ്പനീസ് ചക്രവര്‍ത്തി അകിഹിതോയുമായും മോദി കൂടിക്കാഴ്‌ച നടത്തും.
സൈനികേതര ആണവ കരാറടക്കം സുപ്രധാന ഉടമ്പടികള്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്‌ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ വികസനത്തിന് ജപ്പാന്റെ സഹകരണം പരമപ്രധാനമാണെന്നും പ്രതിരോധം വ്യാപാരം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുമെന്നും മോദി പറഞ്ഞു.
ജപ്പാനുമായി നയതന്ത്രബന്ധത്തില്‍ പുതിയ അധ്യായം രചിക്കാന്‍ തന്റെ സന്ദര്‍ശനത്തിനു കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മേയില്‍ സ്ഥാനമേറ്റതിനു ശേഷം നരേന്ദ്ര മോദിയുടെ മൂന്നാമത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്. നേരത്തെ, നേപ്പാളിലും ഭൂട്ടാനിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ദോവല്‍, വിദേശകാര്യ സെക്രട്ടറി സുജാത സിങ് തുടങ്ങിയവര്‍ക്കൊപ്പം മുകേഷ് അംബാനി, അസിംപ്രേംജി, ഗൗതം അഡാനി തുടങ്ങി ഇരുപതിലധികം വ്യവസായികളും പ്രധാനമന്ത്രിയുടെ 60 അംഗ സംഘത്തിലുണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha